കളമശേരി ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു പോളിങ് ബൂത്തിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ പാറുമുത്തശ്ശി (92) തദ്ദേശ തിരഞ്ഞെടുപ്പിൽ തടസ്സങ്ങളൊന്നുമില്ലാതെ വോട്ട് ചെയ്തു സന്തോഷത്തോടെ മടങ്ങി. മകൾ രത്നമ്മയുടെ സഹായത്തോടെയാണ് വോട്ട് ചെയ്തത്.
കഴിഞ്ഞതവണ പരസഹായം കൂടാതെ വടിയും കുത്തിപ്പിടിച്ച് ഒറ്റയ്ക്കാണു വന്നതെങ്കിൽ ഇക്കുറി മകളോടൊപ്പം ഓട്ടോറിക്ഷയിലാണ് എത്തിയത്. കുസാറ്റ് സീപോർട്ട്–എയർപോർട്ട് വാർഡിലെ (22) കൊറാസോൺ ഓഫിസിൽ ഒരുക്കിയ ബൂത്തിലായിരുന്നു വോട്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പള്ളിലാംകര എൽപി സ്കൂളിലെ പാർട്ട് ഒന്നിലെ 830–ാം നമ്പർ വോട്ടറായിരുന്നു പാറുമുത്തശ്ശി.
ബൂത്ത് ലവൽ ഓഫിസർ എഴുതിക്കൊടുത്ത സ്ലിപ്പുമായി എത്തിയെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡില്ലാത്തതിന്റെ പേരിൽ വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാതെ പോവില്ലെന്നു വാശിപിടിച്ച പാറുമുത്തശ്ശിയെ അന്നു പ്രിസൈഡിങ് ഓഫിസറും പൊതുപ്രവർത്തകരും ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്.
2021ൽ പാറുമുത്തശ്ശി തപാൽ വോട്ടാണ് ചെയ്തത്. ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സൈബർ പ്രചാരണത്തിനു പാറുമുത്തശ്ശിയുടെ ചിത്രം ഉപയോഗിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

