മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിക്ക് സമീപം പരിശോധനയ്ക്ക് എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി. ആകെ 28 പ്രതികളുള്ള കേസിൽ 27 പേർക്കെതിരെയാണ് നിലവിൽ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.
ഈ കുറ്റപത്രം അടിയന്തരമായി തുടർ നിയമോപദേശത്തിനായി കൈമാറും. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയും ഇതുവരെ പിടിയിലാകാതിരിക്കുകയും ചെയ്ത സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ തൽക്കാലത്തേക്ക് മാറ്റിനിർത്തിയാണ് ആദ്യഘട്ട
കുറ്റപത്രം സമർപ്പിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട
ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് പ്രത്യേകമായി രണ്ടാം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം. അതേസമയം, ഈ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖരായ പാർട്ടി നേതാക്കളെ ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല. വീണാ വിജയനുമായി ബന്ധപ്പെട്ട
മാസപ്പടി കേസിന്റെ ഭാഗമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസിന്റെ അടിസ്ഥാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

