10 വർഷം മുൻപത്തെ ഒരു തദ്ദേശ തിരഞ്ഞെടുപ്പ് കാലം. ക്യാമറയും കയ്യിൽ പിടിച്ച് കല്യാണങ്ങൾക്ക് ഫോട്ടോയെടുത്ത് നടക്കുകയായിരുന്നു ഞാൻ.
കല്യാണപ്പന്തലുകളിൽ എന്നെ കണ്ടിട്ടുള്ളവരാണ് നാട്ടുകാരിൽ ഭൂരിഭാഗവും. അവരിൽ പലരും സ്ഥാനാർഥികളായി.
അവരുടെ പോസ്റ്ററുകൾക്ക് ഫോട്ടോ എടുത്തുനൽകിയാണ് പ്രഫഷനൽ ഫൊട്ടോഗ്രഫി രംഗത്തേക്കുള്ള എന്റെ കാൽവയ്പ്. തിരഞ്ഞെടുപ്പ് പ്രക്രിയ കുറച്ചുകൂടി ലളിതവും ജനകീയവും ആക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ.
വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചിട്ടു നടക്കാതെ പോയ സംഭവമുണ്ട്. വർഷം 2023 ഉമ്മൻ ചാണ്ടിയുടെ വേർപാടിനെ ത്തുടർന്ന് നടന്ന പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ്.
ഞാൻ അന്ന് ഷൂട്ടിങ് തുടങ്ങാനിരുന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിലായിരുന്നു.
കൃത്യം തിരഞ്ഞെടുപ്പ് ദിവസം സിനിമയുടെ പശ്ചാത്തലം നിർണയിക്കുന്നതിനുള്ള തിരക്കുപിടിച്ച ജോലി നടക്കുന്നു. എനിക്കാണെങ്കിൽ വോട്ട് രേഖപ്പെടുത്തണമെന്ന് അതിയായ മോഹവും.
ഒടുവിൽ സംവിധായകനോടും മറ്റ് അണിയറ പ്രവർത്തകരോടും ഒരു ദിവസത്തെ അവധി ചോദിച്ച് കണ്ണൂരിലെ ലൊക്കേഷനി നിന്നു റെയിൽവേ സ്റ്റേഷനിലേക്കു ടാക്സി കാറിലും പിന്നീട് അവിടെനിന്ന് എറണാകുളത്തേക്കു ട്രെയിനിലും എത്തി. എറണാകുളത്ത് എത്തിയാലുടൻ എന്നെയും കൊണ്ട് പുതുപ്പള്ളിയിലേക്ക് പോകുന്നതിനായി അടുത്ത സുഹൃത്ത് ബൈക്കുമായി സ്റ്റേഷനു പുറത്തു കാത്തുനിൽപുണ്ടായിരുന്നു.
ഭക്ഷണം പോലും ഒഴിവാക്കിയാണ് അന്ന് യാത്ര ചെയ്തത്.
ഒടുവിൽ 5 മണിയോടെ ക്ഷീണിതനായെങ്കിലും ബൂത്തിലെത്തി. പക്ഷേ, സമയം കഴിഞ്ഞെന്നു പറഞ്ഞ് അധികൃതർ വോട്ട് ചെയ്യാൻ സമ്മതിച്ചില്ല.
ഉണ്ടായ സംഭവങ്ങളും വോട്ട് രേഖപ്പെടുത്താൻ വേണ്ടി മാത്രം കണ്ണൂരിൽ നിന്നു എത്തിയ കഥയും പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.
ഒരുപാടു നിരാശയോടെയാണ് അന്ന് വീട്ടിലേക്കു മടങ്ങിയത്. (ഛായാഗ്രാഹകനാണു നിഖിൽ എസ്.പ്രവീൺ) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

