തിരുവില്വാമല ∙ വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴലിന് ആയിരങ്ങളെത്തി. വൃശ്ചികത്തിലെ വെളുത്ത പക്ഷ ഏകാദശി ദിനമായ ഇന്നലെ പുലർച്ചെ ക്ഷേത്രം മേൽശാന്തിമാർ എത്തി ഗുഹാ മുഖങ്ങളിൽ പൂജ നടത്തിയ ശേഷമാണു ചടങ്ങുകൾ തുടങ്ങിയത്.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ വിശ്വാസികൾ ചടങ്ങിൽ പങ്കാളികളായി.
സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറു കണക്കിനു വിശ്വാസികൾ മല കയറി എത്തി ചടങ്ങിനു സാക്ഷ്യം വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, പഞ്ചായത്ത് എന്നിവർ ഭക്തർക്കു സൗകര്യം ഒരുക്കാൻ എത്തിയിരുന്നു. സേവാഭാരതി പ്രവർത്തകർ വിശ്വാസികൾക്കായി ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

