ന്യൂഡൽഹി∙ ജിഎസ്ടി നഷ്ടപരിഹാര സെസിനു പകരം പാൻ മസാലയ്ക്കുമേൽ ‘ആരോഗ്യ–രാജ്യസുരക്ഷാ സെസ്’ ഏർപ്പെടുത്താനുള്ള ബിൽ ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. എസ്ഐആർ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടയ്ക്കായിരുന്നു അവതരണം.
സിഗരറ്റ്, പുകയില അടക്കമുള്ളവയ്ക്കുമേലുള്ള കേന്ദ്ര എക്സൈസ് തീരുവ കൂട്ടാനുള്ള കേന്ദ്ര എക്സൈസ് നിയമഭേദഗതി ബില്ലും അവതരിപ്പിച്ചു.
ജിഎസ്ടി നഷ്ടപരിഹാര സെസ് അവസാനിച്ചാലും ഈ ഉൽപന്നങ്ങളുടെ മൊത്തത്തിലുള്ള നികുതി ബാധ്യത പഴയ ഉയർന്ന നിരക്കിൽ നിലനിർത്താനാണ് സെസും എക്സൈസ് തീരുവ വർധനയും.
നിലവിലുള്ള രീതിയിൽ തുടരുമെന്നതിനാൽ വിലയിൽ വ്യത്യാസമുണ്ടാകില്ലെന്നാണ് സൂചന. പാൻ മസാലയ്ക്കു ചുമത്തുന്ന സെസ് കേന്ദ്രത്തിന് മാത്രം അവകാശപ്പെട്ടതാണ്.
ഇതിന്റെ ഒരു പങ്ക് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടതാണെന്ന് ബില്ലിന്റെ അവതരണത്തെ എതിർത്ത് സംസാരിച്ച തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് പറഞ്ഞു. പുകയില ഉൽപന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ബിൽ പര്യാപ്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ബില്ലുകളിന്മേൽ ചർച്ച നടന്നേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

