പത്തനംതിട്ട ∙ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി വൻ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാലാം പ്രതിയും ഉത്തർപ്രദേശ് സ്വദേശിയുമായ പത്തൊൻപതുകാരിയെ പത്തനംതിട്ട
സൈബർ പൊലീസ് അറസ്റ്റ് ചെയ്തു വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും നിയമ നിർവഹണ ഏജൻസികൾ അറിയാതെ ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. ഉത്തർപ്രദേശ് വാരാണസി സ്വദേശിയായ അനേയ എന്നു വിളിക്കുന്ന പാലക്സിങ് (19) ആണ് അറസ്റ്റിലായത്.
ഈ കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയൽ വി.ജോസിനെയും രണ്ടാം പ്രതിയായ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേലിനെയും മൂന്നാം പ്രതിയും ഉത്തർപ്രദേശിലെ പ്രതാപ്ഗർ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫിസറായിരുന്ന കോൺസ്റ്റബിൾ പ്രവീൺകുമാറിനെയും അന്വേഷണസംഘം മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനും കോൾ ഡേറ്റ റിക്കാർഡും എടുത്തു നൽകുന്നതിനു സഹായിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണസംഘം രൂപികരിച്ചു.
അന്വേഷണത്തിൽ പ്രതി വാരാണസിയിൽ ഉളളതായി മനസ്സിലാക്കിയതിനെ തുടർന്ന് എസ്പി ആർ.ആനന്ദിന്റെ നിർദേശാനുസരണം ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ.സുനിൽ കൃഷ്ണൻ, സബ് ഇൻസ്പെക്ടർ വി.ഐ.ആശ, എഎസ്ഐ സി.ആർ.ശ്രീകുമാർ,സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജെ.രാജേഷ്, എം.ആർ.പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ സഫൂറാമോൾ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ വാരാണസിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

