ചാത്തന്നൂർ ∙ തിരുമുക്കിലും ഇത്തിക്കരയിലും പുതിയ അടിപ്പാത നിർമിക്കുന്നത് അഭിനന്ദനാർഹമായ കാര്യമെന്ന് സിപിഎം ചാത്തന്നൂർ ഏരിയ കമ്മിറ്റി. പുതിയ അടിപ്പാത യാഥാർഥ്യം ആക്കുന്നതിനു നിരന്തരം ഇടപെട്ട
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.എൻ.ബാലഗോപാൽ, സംസ്ഥാന സർക്കാർ, സജീവമായി പ്രവർത്തിച്ച സമരസമിതി, ഇതര കൂട്ടായ്മകൾ എന്നിവരെ കമ്മിറ്റി അഭിനന്ദിച്ചു. വിവിധ രാഷ്ട്രീയ സംഘടനകളും സമരത്തിന്റെ ഭാഗമായിരുന്നു.
പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ബി.തുളസീധര കുറുപ്പ്, കെ.സേതുമാധവൻ, ചാത്തന്നൂർ ഏരിയ സെക്രട്ടറി പി.വി.സത്യൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, സമരസമിതി നേതാക്കളായ രാജശേഖരൻ, ജി.പി.രാജേഷ്, കെ.കെ.നിസാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയിരുന്നു. തുടർന്നു മന്ത്രി കെ.എൻ.ബാലഗോപാൽ, മുഹമ്മദ് റിയാസ് എന്നിവർക്കും നിവേദനം നൽകി.
ഇതിനു തുടർച്ചയായി സംസ്ഥാന സർക്കാർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കു കത്തയച്ചു. ദേശീയപാത അതോറിറ്റിയുമായി മുഖ്യമന്ത്രി നടത്തിയ റിവ്യൂ മീറ്റിങ്ങിൽ നിർദേശം നൽകിയതോടെയാണു തിരുമുക്കിൽ പുതിയ അടിപ്പാത അനുവദിച്ചു നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

