ചെന്നൈ ∙ തിരുനൽവേലിയിലെയും തൂത്തുക്കുടിയിലെയും കടൽത്തീരങ്ങളിൽ നിന്ന് ഇൽമനൈറ്റ് ഖനനം ചെയ്യാനുള്ള കേരളത്തിന്റെ നിർദേശം തള്ളി തമിഴ്നാട്. കെഎംഎംഎൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) ചുമതലയിൽ ഖനനം നടത്തുന്നതിന് അനുമതി തേടിയാണ് കേരളം തമിഴ്നാടിനെ സമീപിച്ചത്.
2013 മുതൽ സംസ്ഥാനത്ത് കടൽ മണൽ ഖനനം പൂർണമായും സർക്കാർ നിയന്ത്രണത്തിലാണെന്നതു ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് നിലപാട്.
വ്യവസായ മന്ത്രിമാരായ പി.രാജീവും ടി.ആർ.ബി.രാജയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ കെഎംഎംഎലിന് 51% പങ്കാളിത്തമുള്ള സംയുക്ത സംരംഭം രൂപീകരിക്കാമെന്ന നിർദേശവും കേരള മുന്നോട്ടുവച്ചിരുന്നു. ധാതു സമ്പത്തുള്ള 150ലേറെ ഏക്കർ പുറമ്പോക്ക് ഭൂമി കേരളത്തിന് വിട്ടുനൽകണമെന്നും ആവശ്യമുന്നയിച്ചു.
15–22% ഇൽമനൈറ്റ് അടങ്ങിയ 142 ലക്ഷം ടൺ കടൽ മണൽ ആണ് തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലുള്ളത്. ടൈറ്റാനിയം ഡയോക്സൈഡിന്റെ നിർമാണത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവാണ് ഇൽമനൈറ്റ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

