കോട്ടയം ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാംപ്യൻ പട്ടം നിലനിർത്തി കോട്ടയം ഈസ്റ്റ് ഉപജില്ലയും ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് എച്ച്എസ്എസും. കലോത്സവത്തിന്റെ തുടക്കം മുതൽ വ്യക്തമായ പോയിന്റ് മുന്നേറ്റത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ല ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. പക്ഷേ, സ്കൂൾ തലത്തിൽ അവസാന മത്സരം വരെ പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണു ളാക്കാട്ടൂർ സ്കൂൾ ഒന്നാമത് എത്തിയത്.
ഈരാറ്റുപേട്ട
മുസ്ലിം ഗേൾസ് എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. കിടങ്ങൂർ എൻഎസ്എസ് എച്ച്എസ്എസിനാണു മൂന്നാം സ്ഥാനം.
ഉപജില്ലാ തലത്തിൽ ചങ്ങനാശേരിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്ന ഏറ്റുമാനൂർ ഉപജില്ല ഇക്കുറി മൂന്നാം സ്ഥാനത്ത് എത്തി.
സമാപന സമ്മേളനം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ആർഡിഡി പി.എൻ.വിജി അധ്യക്ഷത വഹിച്ചു.
ളാക്കാട്ടൂരിന് ഫോട്ടോ ഫിനിഷ്!
കോട്ടയം ∙ തുടർച്ചയായ 24–ാം വർഷമാണു ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് എച്ച്എസ്എസ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തുന്നത്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്ന ഈരാറ്റുപേട്ട
മുസ്ലിം ഗേൾസ് എച്ച്എസ്എസ് ആദ്യ മൂന്നു ദിനങ്ങളിലും ഒന്നാം സ്ഥാനണ്ടായിരുന്നു. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്ന കിടങ്ങൂർ എൻഎസ്എസ് എച്ച്എസ്എസ് ഇക്കുറി മൂന്നാം സ്ഥാനം കയ്യടക്കിയതോടെ പോരാട്ടം കനത്തു.
അവസാന ദിനത്തിൽ ഓരോ മണിക്കൂറും പോയിന്റ് നില മാറിമറിഞ്ഞു.
ളാക്കാട്ടൂർ സ്കൂളും ഈരാറ്റുപേട്ട സ്കൂളും ഓരോ പോയിന്റുകളുടെ വ്യത്യാസത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ മാറിമാറി വന്നു.
മത്സരങ്ങൾ അവസാനിക്കുന്നതിന് അര മണിക്കൂർ മുൻപ് വരെ ഇതേ നില തുടർന്നു. ഒടുവിൽ 11 പോയിന്റുകളുടെ വ്യത്യാസത്തിലാണ് എംജിഎം ജേതാക്കളായത്.
1997ൽ വൈക്കത്ത് നടന്ന കലോത്സവത്തിൽ ആദ്യമായി ഓവറോൾ നേടിയത് മുതൽ ഇന്നുവരെ തുടരുന്ന വിജയ യാത്രയിൽ ഇക്കുറി 240 കുട്ടികളാണ് ളാക്കാട്ടൂർ സ്കൂളിൽ നിന്ന് 63 ഇനങ്ങളിലായി മത്സരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

