ശബരിമല ∙ മാസ്റ്റർ പ്ലാൻ പദ്ധതിക്കു മുൻഗണന നിശ്ചയിക്കാനും ഫണ്ട് കണ്ടെത്താനും മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ പ്രത്യേക യോഗം വിളിക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. പദ്ധതിക്കു പണം കണ്ടെത്താൻ നടത്തിയ ആഗോള അയ്യപ്പ സംഗമം പാഴ്വേലയായതും ഫണ്ട് ഇല്ലാത്തതും തീരുമാനങ്ങൾ എടുക്കാൻ വൈകുന്നതും തർക്കങ്ങളും മാസ്റ്റർ പ്ലാൻ അവതാളത്തിലാക്കിയ മനോരമ വാർത്തയെ തുടർന്നാണ് അടിയന്തര നടപടി.
വാർത്ത 100 ശതമാനം സത്യമാണെന്നും ഡിസംബർ 16ന് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 25 വർഷത്തെ ദീർഘവീക്ഷണത്തോടെയാകും പദ്ധതിക്കു മുൻഗണന നിശ്ചയിക്കുക. പദ്ധതി നടപ്പാക്കുന്നതിന് എന്താണ് തടസ്സം എന്നറിയണം.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കുന്ന ഫണ്ട് മാത്രമാണ് മാസ്റ്റർ പ്ലാനിനായി ഇപ്പോഴുള്ളത്. ഫണ്ടാണു തടസ്സമെങ്കിൽ ദേവസ്വം ബോർഡ് മുൻകൈ എടുത്ത് സ്പോൺസർമാരെ കണ്ടെത്തും.
വൻകിട സ്ഥാപനങ്ങളെ ഇതിനായി ക്ഷണിക്കും.സന്നിധാനത്ത് ശ്രീകോവിലിന്റെ താഴികകുടത്തേക്കാൾ ഉയരത്തിലുള്ള എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്നതു മാസ്റ്റർ പ്ലാനിലെ പ്രധാന നിർദേശമാണ്.
തിരുമുറ്റത്തോടു ചേർന്നുള്ള തന്ത്രി, മേൽശാന്തി മഠങ്ങൾ പൊളിച്ചു നീക്കുന്നതും പുതിയത് നിർമിക്കുന്നതും അപ്പം, അരവണ നിർമാണശാല മാറ്റി സ്ഥാപിക്കൽ, പുതിയ പ്രസാദ മണ്ഡപം നിർമാണ എന്നിവയ്ക്കു മുൻഗണന വേണമെന്നും പലരും പറയുന്നുണ്ട്.
ഇതെല്ലാം പരിശോധിക്കും. മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ അടുത്ത ഉന്നതാധികാര സമിതി യോഗം ഡിസംബർ 29ന് ഉണ്ടാകും.
അതിനു മുൻപ് പദ്ധതിയുടെ മുൻഗണന തയാറാക്കി അംഗീകാരത്തിനായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

