കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ചികിത്സയ്ക്കായി എത്തിയ പിഞ്ചുകുഞ്ഞിന് തെരുവുനായയുടെ ആക്രമണത്തിൽ പരുക്ക്. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയായ വിന്നുവിന്റെ അഞ്ചു വയസ്സുള്ള മകൾക്കാണ് നായയുടെ കടിയേറ്റത്.
വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ മുഖത്തും കഴുത്തിലുമാണ് നായയുടെ ആക്രമണമുണ്ടായത്.
കഴുത്തിൽ കടിയേറ്റ കുഞ്ഞിന്റെ മുഖത്ത് നായ മാന്തിയിട്ടുമുണ്ട്. കുട്ടിയുടെ കാലിലുണ്ടായ നീർക്കെട്ടിന് ചികിത്സതേടി ഓർത്തോ വിഭാഗത്തിലെത്തിയതായിരുന്നു വിന്നുവും മക്കളും.
ആശുപത്രിയിൽ തിരക്ക് കുറഞ്ഞ ശേഷം ഡോക്ടറെ കാണാമെന്നു കരുതി ഇവർ പൊടിപാറ ബിൽഡിങ്ങിനു സമീപമുള്ള ശുചിമുറിയുടെ എതിർവശത്തുള്ള മരച്ചുവട്ടിലെ തറയിൽ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി തെരുവുനായ കുട്ടിയെ ആക്രമിച്ചത്.
സംഭവസമയം വിന്നു കൈക്കുഞ്ഞുമായി അടുത്തുതന്നെയുണ്ടായിരുന്നു. ആക്രമണത്തിന് ഇരയായ ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീഡിയാട്രിക് സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ പരുക്ക് ഗുരുതരമല്ലെന്നും, 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആവശ്യാനുസരണം തുന്നലിടുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കുട്ട W4ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പുകളും നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

