ശാസ്താംകോട്ട ∙ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 12 വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി ശൂരനാട് പൊലീസിന്റെ പിടിയിൽ.
പാലക്കാട് തേനൂർ സ്വദേശി സത്യജി (52) ആണ് അറസ്റ്റിലായത്. 2013ൽ പോരുവഴി ഇടയ്ക്കാട്ടിലെ വാടക വീട്ടിൽ അതിക്രമിച്ച് കടന്നാണ് കൊലപാതകശ്രമം നടത്തിയത്.
ഭാര്യാമാതാവിന് ഗുരുതര പരുക്കേറ്റ് മാസങ്ങളോളം ചികിത്സയിലായിരുന്നു. ആക്രമണത്തിൽ ഭാര്യയ്ക്കും പരുക്കേറ്റു.
പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അന്വേഷണം പലവട്ടം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഒടുവിൽ റൂറൽ എസ്പി വിഷ്ണു പ്രദീപ് പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് മരുതറോഡ് പഞ്ചായത്തിൽ കല്ലേപ്പുള്ളി ചോഴിയംകുളങ്ങര എന്ന സ്ഥലത്ത് നിന്നു പ്രതി കഴിഞ്ഞ ദിവസം പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെന്ന് എസ്എച്ച്ഒ ജോസഫ് ലിയോൺ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

