ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് നാഷണൽ സർവീസ് സ്കീം കൊല്ലം ജില്ലാ ഘടകവും സാമൂഹികനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘തൂഫാൻ കമാൻഡോസ് മിഷൻ എഗെയ്ൻസ്റ്റ് ഡ്രഗ്സ്’ പദ്ധതിയുടെ ഭാഗമായി വാക്കത്തോണും മെഗാ ആക്ഷൻ പ്ലാനും നടന്നു. എൻഎസ്എസ് ദിനമായ സെപ്റ്റംബർ 24ന് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് വാക്കത്തോൺ ആരംഭിച്ചത്.
അസി. കമ്മീഷണർ എസ്.എസ്.
ഷാജി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമായി രണ്ടായിരത്തോളം എൻഎസ്എസ് വോളന്റീർമാരും പ്രോഗ്രാം ഓഫീസർമാരും ഈ മഹാസൗഹൃദ കൂട്ടായ്മയിൽ അണിനിരന്നു.
വാക്കത്തോണിനെ തുടർന്ന് എസ്.എൻ. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം അസി.
എക്സൈസ് കമ്മീഷണർ വി.സി. ബൈജു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എസ്.എൻ. കോളജ് പ്രിൻസിപ്പൽ പ്രൊഫ.
ഡോ. എസ്.
ലൈജു അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ ഡോ.
ഗോപകുമാർ പെരുമൺ, പെരുമൺ എഞ്ചിനീയറിങ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. എസ്.
രതീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് നടന്ന മുഖ്യപ്രഭാഷണം സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ.
ഡി.ശ്രീകുമാർ നിർവഹിച്ചു. ചടങ്ങിൽ ചൈൽഡ് പ്രൊട്ടക്ഷൻ ടീം മുൻ സംസ്ഥാന പ്രസിഡന്റ് ഷിബു റാവുത്തർ, ലഹരി നിർമാർജ്ജന സമിതി മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുബൈർ എന്നിവർ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി രണ്ടാം വർഷ എൻഎസ്എസ് വോളന്റിയർ കൃഷ്ണവേണി പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എൻ.
കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. പി.
അർച്ചന പി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

