വെങ്കിടങ്ങ് ∙ കോൾ മേഖലയിൽ നെൽക്കൃഷിക്ക് വ്യാപക ഉപ്പുവെള്ള ഭീഷണി. ഏനാമാക്കൽ ഫെയ്സ് കനാലിൽ ജലനിരപ്പ് 40 സെന്റീമീറ്ററിലും താഴ്ന്നതോടെയാണ് ഉപ്പിന്റെ സാന്നിധ്യം വ്യാപകമായത്.
കോൾ ചാലുകളിലെ ചണ്ടികൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയത് ഉപ്പുവെള്ളം വ്യാപകമായതിന് തെളിവാണെന്ന് പാടശേഖര സമിതി ഭാരവാഹികളും കർഷകരും പറഞ്ഞു. ഇൗ ചാലുകളിലെ വെള്ളം പാശശേഖരങ്ങളിലേക്ക് പമ്പ് ചെയ്താൽ കൃഷി കരിഞ്ഞുണങ്ങും.
മുല്ലശേരി, വെങ്കിടങ്ങ്, തോളൂർ മേഖലകളിലായി 10000 ഏക്കറിലാണ് നെൽക്കൃഷിയുള്ളത്. ഏനാമാക്കൽ റഗുലേറ്ററിന്റെ എല്ലാ ഷട്ടറുകളും അടച്ചിട്ടുണ്ടെങ്കിലും കാലപ്പഴക്കം മൂലം ഷട്ടറുകൾക്ക് ചോർച്ചയുള്ളതിനാൽ വേലിയേറ്റ സമയത്ത് കായലിൽ നിന്ന് വൻതോതിലാണ് ഉപ്പുവെള്ളം കനാലിലേക്ക് കയറുന്നത്. ഏനാമാവിലും ഇടിയഞ്ചിറയിലും താൽക്കാലിക വളയം ബണ്ടുകളുടെ നിർമാണവും പൂർത്തിയായിട്ടില്ല. ചിമ്മിനി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്ന് വിട്ട് ഫെയ്സ് കനാലിലെ ജലനിരപ്പ് ഉയർത്തിയാലേ ജലത്തിലെ ഉപ്പിന്റെ അംശം കുറയ്ക്കാനാവൂ എന്ന് കർഷകർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

