കോഴഞ്ചേരി ∙ റവന്യു ജില്ലാ കലോത്സവം ഇന്ന് സമാപിക്കും. പത്തനംതിട്ട
ഉപജില്ല 689 പോയിന്റുമായി കുതിപ്പു തുടരുന്നു. 638 പോയിന്റുമായി തിരുവല്ല ഉപജില്ലയാണു രണ്ടാമത്.
629 പോയിന്റുമായി കോന്നി ഉപജില്ലയും തൊട്ടുപിന്നിലുണ്ട്. അടൂർ 605, ആറന്മുള 557, മല്ലപ്പള്ളി 550, പന്തളം 541, റാന്നി 510, കോഴഞ്ചേരി 460, പുല്ലാട് 448, വെണ്ണിക്കുളം 426 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. സ്കൂളുകളിൽ കിരീടമുറപ്പിച്ച് എസ്വിജിവി എച്ച്എസ്എസ് കിടങ്ങന്നൂർ 391 പോയിന്റുമായി ബഹുദൂരം മുന്നിലാണ്.
രണ്ടാം സ്ഥാനത്തുള്ള റാന്നി എസ്സി എച്ച്എസ്എസിന് 208 പോയിന്റാണുള്ളത് 189 പോയിന്റുമായി വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുണ്ട് . ഇന്നലെ വൈകിട്ടുവരെ 55 അപ്പീലുകളാണ് ലഭിച്ചിട്ടുള്ളത്.
അരങ്ങുവാണ് കുട്ടിത്താരങ്ങൾ
കോഴഞ്ചേരി ∙ അഭിനയത്തികവിന്റെ അദ്ഭുതങ്ങൾ തീർത്ത് യുപി വിഭാഗത്തിലെ കുഞ്ഞു നടീനടന്മാർ.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളെ അതിശയിപ്പിക്കുന്ന പ്രകടനമാണ് യുപി വിഭാഗത്തിലെ കുരുന്നുകൾ കാഴ്ചവച്ചത്. കുട്ടികളുടെ പ്രമേയങ്ങളാണ് ഓരോ നാടകവും അവതരിപ്പിച്ചത്.
മത്സരത്തിൽ പങ്കെടുത്ത മിക്ക നാടകങ്ങളിലും മൃഗങ്ങളായിരുന്നു പ്രധാന കഥാപാത്രങ്ങൾ. വായിക്കപ്പെടാതെ പോകുന്ന പുസ്തകങ്ങളുടെ വേദന പ്രമേയമാക്കിയ നാടകം മുതൽ ആടും പട്ടിയും കോഴിയും കുരങ്ങും ഉറുമ്പും തവളയും ജീവസ്സുറ്റ കഥാപാത്രങ്ങളായി മാറുന്ന പകർന്നാട്ടമായിരുന്നു കുട്ടികൾ തീർത്തതെന്നു വിധികർത്താക്കൾ പറഞ്ഞു. പ്രമേയങ്ങളിലെ പുതുമയില്ലായ്മ അൽപം നിറം കെടുത്തിയെങ്കിലും അവതരണത്തിലെ പുതുമ അതിനെയൊക്കെ മറികടന്നു.
കുഞ്ഞു മനസ്സുകളിലെ പ്രതിഷേധങ്ങളായിരുന്നു എല്ലാ നാടകത്തിലും ഉയർന്നത്. സഹജീവി സ്നേഹവും ബാലാവകാശവും പ്രകൃതി സംരക്ഷണവും വായനയുടെ അനിവാര്യതയുമൊക്കെ മൃഗങ്ങളിലൂടെ സന്നിവേശിപ്പിക്കുന്ന പ്രമേയങ്ങൾ പുതുതലമുറയുടെ നേർച്ചിത്രങ്ങളായി മാറുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

