തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് തുറക്കും.
വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട
തുറന്ന് ദീപങ്ങൾ തെളിക്കും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ രാവിലെ നടക്കും.
നട തുറക്കുന്ന ആദ്യ ദിനമായ ഇന്ന് വെർച്വൽ ക്യൂ വഴി മാത്രം മുപ്പതിനായിരത്തോളം തീർത്ഥാടകരാണ് ദർശനം ബുക്ക് ചെയ്തിട്ടുള്ളത്.
പൂജ അവധി ദിവസങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ മണ്ഡലകാലത്തിന് സമാനമായ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്. തുലാം ഒക്ടോബർ 18-ാം തീയതി അമ്പതിനായിരത്തിലധികം പേരും, ഒക്ടോബർ 19-ാം തീയതി നാല്പതിനായിരത്തോളം പേരും ഇതിനോടകം ദർശനത്തിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
ഭക്തജനങ്ങളുടെ വർദ്ധിച്ചുവരുന്ന തിരക്ക് മുൻനിർത്തി ഒരുക്കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളും മറ്റ് ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഇന്ന് ശബരിമലയിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

