പത്തനംതിട്ട ∙ പത്ത് വർഷത്തിനുശേഷം കലയുടെ മാമാങ്കത്തിന് കോഴഞ്ചേരി വേദിയാകുന്നു. ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും.
പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള ആറായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. 28 വരെ നടക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദി കോഴഞ്ചേരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളാണ്. വയലാർ രാമവർമയുടെ 50ാം ചരമവാർഷികത്തിന്റെ സ്മരണയിൽ 12 വേദികൾക്ക് വയലാറിന്റെ ഗാനങ്ങളുടെ ആദ്യ വരികളാണ് പേരു നൽകിയിരിക്കുന്നത്.
കലോത്സവം, സംസ്കൃതോത്സവം, അറബി കലോത്സവം, സാഹിത്യോത്സവം എന്നിങ്ങനെ 162 ഇനങ്ങളിലാണ് മത്സരം.
വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില ജനറൽ കൺവീനറായും വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരുമായുള്ള സബ് കമ്മിറ്റികളും ഉൾപ്പെട്ട സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
28ന് 6ന് സമാപന സമ്മേളനം ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടന ചെയ്യുമെന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.എഫ്.രാജേഷ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ടി.എച്ച്.ഹാഷിം, സ്വീകരണ കമ്മിറ്റി കൺവീനർ പി.ചാന്ദിനി, വി.ജി കിഷോർ, ഡി.രാജാറാവു, പി.ടി മാത്യു, ജി.സനൽകുമാർ, ടി.എം.അൻവർ, വി.എ.
ബിജുകുമാർ, സി.കെ.ചന്ദ്രൻ, ബിജു ജി.നായർ, ജി.എസ്.വിഷ്ണു, പി.എ.റഹ്മത്തുള്ള ഖാൻ, മുഹമ്മദ് അക്ബർ എന്നിവർ അറിയിച്ചു.
റജിസ്ട്രേഷന് തുടക്കം
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ റജിസ്ട്രേഷന്റെ ഉദ്ഘാടനം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ കോഴഞ്ചേരിയിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുജ സാറാ ജോൺ നടത്തി. കൺവീനർ വി.എ.ബിജുകുമാർ, ജി.ജയശ്രീ, ബിജു, പ്രോഗ്രാം കമ്മിറ്റി കൺവീനർ കിഷോർ, പ്രേം, ടി.എച്ച്.ഹാഷിം, റഹ്മത്തുള്ള ഖാൻ, എൻ.മുഹമ്മദ് അക്ബർ, പ്രഥമാധ്യാപിക ആശ വി.വർഗീസ് എന്നിവർ പങ്കെടുത്തു.
ഫസ്റ്റ് എ ഗ്രേഡ് നേടുന്ന എല്ലാവർക്കും ട്രോഫി
ജില്ലാ സ്കൂൾ കലോത്സവത്തിൽ കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ നേതൃത്വത്തിൽ ട്രോഫി കമ്മിറ്റി പ്രവർത്തിക്കും.
ഫസ്റ്റ് എ ഗ്രേഡ് നേടുന്ന എല്ലാ മത്സരാർഥികൾക്കും ട്രോഫി നൽകുമെന്ന് കമ്മിറ്റി അറിയിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വഞ്ചിപ്പാട്ട് മത്സരത്തിൽ വിജയികളാകുന്നവർക്ക് ഇത്തവണത്തെ ആറന്മുള ഉത്തൃട്ടാതി ജലമേളയിലെ എ ബാച്ച് ജേതാക്കളായ മേലുകര പള്ളിയോട
സംരക്ഷണ സമിതിയാണ് എവർ റോളിങ് ട്രോഫി നൽകുന്നത്. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി, ശ്രീലക്ഷ്മി ജ്വല്ലറി കോഴഞ്ചേരി എന്നിവർ ഏർപ്പെടുത്തിയ എവർറോളിങ് ട്രോഫികളാണ് വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്ക് നൽകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

