ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 8 ലെ മത്സരാർത്ഥികളുടെ സാധ്യതാ പട്ടികയിൽ പ്രമുഖ അവതാരകയുടെ പേര് സജീവമായി ചർച്ച ചെയ്യപ്പെടുന്നു. പ്രമുഖ അവതാരകയും സോഷ്യൽ മീഡിയ താരവുമായ ലക്ഷ്മി നക്ഷത്ര ഷോയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് താരം വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ സീസണിൽ ഉറ്റസുഹൃത്ത് അനുമോളുടെ വിജത്തിനായി രംഗത്തുണ്ടായിരുന്ന ലക്ഷ്മിയുടെ പേര് ഇത്തവണ മുൻനിരയിലാണ് ഉയർന്നു കേൾക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് താരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
എന്നാൽ ഷോയിലേക്കുള്ള വരവിനെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാൻ ലക്ഷ്മി തയാറായില്ല. “ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നവർ പലരും അവസാന നിമിഷം വരെ ‘ഞാൻ പോകുന്നില്ല, അതിലൊന്നും ഇല്ല’ എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.
അതുകൊണ്ടുതന്നെ ഞാനും ആ ട്രെൻഡിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനും ഇല്ല എന്ന് തന്നെ പറയുന്നു!”, എന്നാണ് ലക്ഷ്മി നക്ഷത്ര വ്യക്തമാക്കിയത്.
താരത്തിന്റെ ഈ ഒഴിഞ്ഞുമാറലുള്ള മറുപടി ഷോയെക്കുറിച്ചുള്ള ആകാംക്ഷ ആരാധകർക്കിടയിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിലൂടെയും വ്ലോഗുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് ലക്ഷ്മി.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കുന്നത് സെപ്റ്റംബർ 6 നാണ്. ഷോയുടെ പ്രീ-ഷോയായ ‘അഗ്നിപരീക്ഷ’ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണി മുതൽ ജിയോഹോട്ട്സ്റ്റാറിലൂടെ ഷോ പ്രേക്ഷകർക്ക് ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

