അഞ്ചലിൽ ഭാര്യവീട്ടിൽ അതിക്രമം അഴിച്ചുവിട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മണലിൽ മാവിളയിൽ പുത്തൻവീട്ടിൽ വിപിൻ ബേബി (31) ആണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ കൃത്യനിർവഹണത്തിനിടെ പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു.
അഞ്ചൽ സ്റ്റേഷനിലെ എസ്ഐ പൗലോസ്, ഹോം ഗാർഡ് തുളസീധരൻ എന്നിവർക്കാണ് മർദനമേറ്റത്. പ്രതി ഇരുവരെയും ചവിട്ടുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിലെത്തി പ്രതി അക്രമം അഴിച്ചുവിടുകയായിരുന്നു.
വീട് അടിച്ചു പൊളിക്കുന്നെന്ന ഫോൺ സന്ദേശത്തെ തുടർന്ന് അഞ്ചൽ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. പ്രതിയെ അനുനയിപ്പിച്ച് ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്.
തുടർന്ന് വീടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ക്രൂരമായ ആക്രമണമുണ്ടായി. പൊലീസുകാരെ പ്രതി മർദിക്കുന്നതു കണ്ട
പ്രദേശവാസികൾ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് അഞ്ചൽ, ഏരൂർ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയാണ് പ്രതിയെ ഒടുവിൽ കീഴ്പ്പെടുത്തിയത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം ഏരൂർ പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

