കൊരട്ടി ∙ വൈഗൈ ത്രെഡ്സ് ഭൂമിയിൽ നിന്നു ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾക്കായി അനധികൃതമായി മണ്ണു കടത്തിയതായി ആരോപിച്ചു നാട്ടുകാർ മണ്ണെടുക്കുന്നതു തടഞ്ഞു. എന്നാൽ മണ്ണു കടത്തിയതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നു കൊരട്ടി പൊലീസ് അറിയിച്ചു.
ദിവസങ്ങളായി ഇവിടെ നിന്നു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ലോറികളിൽ നിറച്ചു മണ്ണു പുറത്തേക്കു കൊണ്ടു പോയിരുന്നതായി പറയുന്നു.
നാട്ടുകാരെത്തി മണ്ണെടുപ്പു തടഞ്ഞെങ്കിലും മണ്ണുമാന്തി യന്ത്രവും മറ്റും ഇവിടെ നിന്നു നീക്കാൻ കരാർ കമ്പനി അധികൃതർ തയാറായിട്ടില്ല. ദേശീയപാതയിലെ മേൽപാല നിർമാണത്തിന്റെ ഒരുക്കമായാണു സർവീസ് റോഡിന്റെ വീതി കൂട്ടാനെന്ന പേരിൽ വൈഗൈ ത്രെഡ്സ് വളപ്പിലെ മണ്ണു നീക്കിയത്.
8 അടി ഉയരത്തിലുള്ള ഗ്രൗണ്ടിന്റെ റോഡിനോട് ചേർന്ന ഭാഗത്തെ മണ്ണാണു നീക്കം ചെയ്തതു നാട്ടുകാർ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ മണ്ണ് നീക്കം ചെയ്യുന്നത് അറിഞ്ഞെത്തിയ നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ മണ്ണു നീക്കം താൽക്കാലികമായി നിർത്തി. വർഷങ്ങൾക്കു മുൻപ് അടച്ചു പൂട്ടിയ വൈഗൈ ത്രെഡ്സിന്റെ (മദുരാ കോട്സ്) ഗ്രൗണ്ട് കർണാടക ഹൈക്കോടതി നിയോഗിച്ചിട്ടുള്ള ലിക്വിഡേറ്ററുടെ അധികാര പരിധിയിലാണ്.
സർവീസ് റോഡ് നിർമാണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടി ബസ് ബേ ഒരുക്കാനായാണു മണ്ണു നീക്കം ചെയ്തതെന്നാണു കരാർ കമ്പനി ജീവനക്കാർ പറയുന്നത്.
അതേ സമയം ഗ്രൗണ്ട് പൂർവ സ്ഥിതിയിലാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.നേരത്തെ ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിച്ച ഭാഗത്തു നിന്നെടുത്ത മണ്ണ് ഇവിടെ സംഭരിച്ചിരുന്നു. ഇതു തിരിച്ചെടുക്കുന്നതിന്റെ മറവിൽ വൻ തോതിൽ മണ്ണെടുത്തിട്ടുണ്ടാകാമെന്നും നാട്ടുകാർ സംശയിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

