തൊടുപുഴ∙ ഭരിക്കുന്നവരുടെ ‘നാടകം’ വെളിച്ചത്താക്കി യുഡിഎഫ് പ്രവർത്തകർ തൊടുപുഴയിൽ അവതരിപ്പിച്ച ആക്ഷേപഹാസ്യ നാടകത്തിന് കയ്യടി. ഇടത്, ബിജെപി നേതാക്കന്മാരെത്തന്നെ കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചതോടെ ‘സ്വർണപ്പാളി പണിപാളി’ എന്ന നാടകം സദസ്സിൽ ചിരിയുണർത്തി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമുൾപ്പെടെയുള്ള നേതാക്കന്മാർ മോഹൻലാൽ അവതരിപ്പിക്കുന്ന ‘ബിഗ് ജോക്സ്’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തുന്നതായിരുന്നു പ്രമേയം. വർഷങ്ങളായി ഇടുക്കിക്കാരെ പറഞ്ഞു കബളിപ്പിക്കുന്ന ഇടുക്കി പാക്കേജ് മുതൽ വന്യമൃഗശല്യത്തിലൂടെ കടന്ന് ജില്ലയെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും നാടകം ചർച്ച ചെയ്തു.
കോൺഗ്രസിന്റെ കലാസാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയാണ് നാടകം അവതരിപ്പിച്ചത്. കരുനാഗപ്പള്ളി എംഎൽഎ സി.ആർ.മഹേഷ് നിർമാണം നിർവഹിച്ച നാടകത്തിൽ പ്രസാദ് കരുനാഗപ്പള്ളി, ഷിഹാദ് കരുനാഗപ്പള്ളി, ജയപ്രകാശ്, ശശി, കുഞ്ചൻ ഷിബു, ഷൈജു പുന്നപ്ര, പൂജ, മാളു, ബിനീഷ് കായംകുളം തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പി.ജെ.ജോസഫ് എംഎൽഎയുടെ ക്ഷണപ്രകാരമാണ് സംസ്കാര സാഹിതി തൊടുപുഴയിൽ നാടകം അവതരിപ്പിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

