കോട്ടയം ∙ തിരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം അക്ഷരനഗരിയെ സർഗാനുഭവങ്ങളിലേക്കു കൈപിടിച്ച് ജില്ലാ സ്കൂൾ കലോത്സവം എത്തുന്നു. ‘ആൽഫ ബീറ്റ്സ് 2കെ25’ന് 25ന് എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ തിരി തെളിയും.
നാലിന് കെ.സി.മാമ്മൻ മാപ്പിള ഹാളിനു മുൻപിൽനിന്നു സാംസ്കാരിക ഘോഷയാത്ര നടക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ പതാക ഉയർത്തും.
കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. കോട്ടയം ആർഡിഡി പി.എൻ.വിജി അധ്യക്ഷത വഹിക്കും.
സംവിധായകൻ ജോഷി മാത്യു അധ്യക്ഷത വഹിക്കും. 28നു സമാപിക്കും.
ഒട്ടേറെ മത്സരങ്ങൾ, അതിലേറെ സമ്മാനങ്ങൾ
കോട്ടയം ∙ കലോത്സവത്തോടനുബന്ധിച്ച് മലയാള മനോരമയും കോട്ടയം, എറണാകുളം, അടിമാലി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കാർമൽ അക്കാദമിയും ചേർന്ന് കലോത്സവത്തിൽ എത്തുന്നവർക്കായി സമ്മാനപ്പെരുമഴ ഒരുക്കുന്നു.പ്രധാന വേദിയായ എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയിരിക്കുന്ന മനോരമ സ്റ്റാളിൽ ഇന്നു മുതൽ 28 വരെയാണ് മത്സരങ്ങൾ.ഓരോ മണിക്കൂറിലും സമ്മാനങ്ങൾ നേടാം.
സ്മാർട് വാച്ചുകൾ, ബാക്ക് പാക്കുകൾ, ഹെഡ് സെറ്റുകൾ, നെക്ക് ബാൻഡുകൾ, പവർ ബാങ്കുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, ഇയർ പോഡുകൾ , ഗ്ലാസ് സെറ്റുകൾ തുടങ്ങി ആകർഷക സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ബംപർ സമ്മാനമായി ഒരാൾക്ക് സ്പോർട്സ് സൈക്കിളും ലഭിക്കും. മത്സരാർഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും പങ്കെടുക്കാം.
ക്വിസ് മത്സരം: മനോരമ സ്റ്റാളിൽ പ്രദർശിപ്പിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതി ബോക്സിൽ നിക്ഷേപിക്കാം. ശരിയുത്തരം എഴുതുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ മണിക്കൂറിലും സമ്മാനം.
അടിക്കുറിപ്പ് മത്സരം: മനോരമ സ്റ്റാളിലെ ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പ് എഴുതാം. ആകർഷക സമ്മാനങ്ങൾ നേടാം. കളർ മത്സരം: ഓരോ ദിവസവും മനോരമ പത്രത്തിൽ നൽകുന്ന നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു വരൂ.
ആകർഷകമായ വസ്ത്രം ധരിച്ചെത്തുന്നവരിൽനിന്ന് മനോരമ ഫൊട്ടോഗ്രഫർമാർ തിരഞ്ഞെടുക്കുന്നവർക്ക് ആകർഷക സമ്മാനങ്ങൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

