ശബരിമല∙ ക്യു സംവിധാനം മാറ്റി. ഡോളി സർവീസ് പഴയ പടിയായി.
തീർഥാടകരുടെ ഭാരത്തിന്റെ അടിസ്ഥാനത്തിൽ ഡോളി നിരക്ക് വർധിപ്പിച്ചതിനൊപ്പം പ്രീപെയ്ഡ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ ഡോളിയ്ക്കു ക്യു സംവിധാനവും പൊലീസ് ഏർപ്പെടുത്തി.
ഇതിൽ പ്രതിഷേധിച്ച് ഡോളി ചുമക്കാതെ തൊഴിലാളികൾ ഒഴിഞ്ഞു നിൽക്കുകയായിരുന്നു. അതിനാൽ നടന്നു മലകയറാൻ ബുദ്ധിമുട്ടുള്ള തീർഥാടകർ ഡോളി കിട്ടാതെ വിഷമിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് ക്യു വേണ്ടെന്നു ദേവസ്വം ബോർഡും പൊലീസും ചേർന്നു തീരുമാനിച്ചത്.
ഇനിയും തീർഥാടകർക്ക് ഇഷ്ടമുള്ള ഡോളിക്കാരെ വിളിക്കാം. സന്നിധാനത്തേക്ക് മലകയറാൻ ബുദ്ധിമുട്ടുള്ളവരെ ഡോളിക്കാർക്കു കണ്ടെത്തി പാസ് എടുത്ത് പഴയതു പോലെ ചുമന്നു കൊണ്ടുപോകാം.
ഭാരത്തിന്റെ അടിസ്ഥാനത്തിലുള്ള നിരക്ക് മാത്രമേ ഈടാക്കാവു. പണം കൗണ്ടറിൽ മുൻകൂട്ടി അടച്ച് പൊലീസിന്റെ രേഖകളിൽ എഴുതിയ ശേഷമാകും സന്നിധാനത്തേക്ക് ചുമക്കുക.
ഭാരത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ഡോളി നിരക്ക്:–
∙80 കിലോ വരെ – 4250 രൂപ
∙ 81 മുതൽ 100 കിലോ വരെ –5250 രൂപ
∙ 100 കിലോയ്ക്കു മുകളിൽ– 6250
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

