വൈക്കം ∙ കേരളത്തിന്റെ സാമൂഹികമാറ്റത്തിനു തുടക്കം കുറിച്ച മണ്ണാണു വൈക്കത്തിന്റേതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ സമാപനത്തിന്റെ ഭാഗമായി കെപിസിസി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തുനിന്ന് അയിത്തം തുടച്ചുനീക്കണമെന്ന വിപ്ലവകരമായ ആവശ്യം 100 വർഷം മുൻപു മുന്നോട്ടുവച്ച പാർട്ടിയാണ് കോൺഗ്രസ്. 1923ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ നേതാക്കൾ വെറുമൊരു പ്രമേയം അവതരിപ്പിക്കുകയല്ല ചെയ്തത്.
അതിന്റെ തുടർച്ചയായാണ് 1924 മാർച്ച് 30നു വൈക്കത്തു സത്യഗ്രഹം ആരംഭിച്ചത്. പിന്നീടു നടന്ന ഗുരുവായൂർ സത്യഗ്രഹത്തിനും ക്ഷേത്ര പ്രവേശന വിളംബരത്തിനും വൈക്കം സത്യഗ്രഹം ആധാരമായെന്നും സതീശൻ പറഞ്ഞു.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജയ്സൺ ജോസഫ്, ടോമി കല്ലാനി, ഫിൽസൺ മാത്യൂസ്, ഫിലിപ് ജോസഫ്, മോഹൻ ഡി.ബാബു, പി.ഡി.ഉണ്ണി, എം.കെ.ഷിബു, പ്രീത രാജേഷ്, യൂജിൻ തോമസ്, പി.എൻ.ബാബു, അബ്ദുൽ സലാം റാവുത്തർ, പി.പി.സിബിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

