കോഴിക്കോട് ∙ അപരനോട് ആകാതെ അവനവന്റെ പൂർവകാലത്തോടുളള മാറ്റുരയ്ക്കലായി മാറുമ്പോഴാണ് യഥാർഥ മത്സരങ്ങൾ സംഭവിക്കുന്നതെന്ന് എഴുത്തുകാരൻ ബെന്യാമിൻ. ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവനവന്റെ ഉള്ളിൽ ഉറഞ്ഞു കിടക്കുന്ന സാഹിത്യ സർഗവാസന പരിപോഷിപ്പിക്കുകയും അവ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നത് ഓരോ മനുഷ്യനും താൻ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.
ആരോഗ്യ സർവകലാശാല കലോത്സവം മെഡിക്കൽ പഠിതാക്കളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കും. ഈ മത്സര ദിനങ്ങൾ ഓരോരുത്തർക്കും സ്വയം തിരിച്ചറിവിനുള്ള അവസരം ഒരുക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ലാ പൊദറോസ എന്ന കലോത്സവത്തിന്റെ ടൈറ്റിലിനെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
കെയുഎച്ച്എസ് യൂണിയൻ ചെയർമാൻ ഡോ. ഫെബിൻ ജോർജ് അധ്യക്ഷത വഹിച്ചു.
കെയുഎച്ച്എസ് റജിസ്ട്രാർ ഡോ. എസ്.
ഗോപകുമാർ മുഖ്യാതിഥിയായി, ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.
സജിത്ത് കുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. അരുൺകുമാർ, ഗവ.
ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. സൗമിത്രൻ, ഗവ.
നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഡോ. ഉഷാകുമാരി, കെയുഎച്ച്എസ് ജനറൽ സെക്രട്ടറി ഡോ.
ഭരദ്വാജ്, വൈസ് ചെയർപഴ്സൻ നർമദ, യൂണിയൻ ഭാരവാഹികളായ മുഹമ്മദ് ഷംലിക്ക്, കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ ചെയർമാൻ കെ.പി.സിദ്ധാർഥ്, സ്വാഗത സംഘം വൈസ് ചെയർമാൻ എ.അനഘ എന്നിവർ പ്രസംഗിച്ചു.
വ്യാഴാഴ്ച ഏഴു വേദികളിലായി 33 ഇനങ്ങളിലാണ് മത്സരം നടന്നത്. 64 പോയിന്റുമായി ഗവ.
മെഡിക്കൽ കോളജ് തിരുവനന്തപുരം ആണ് മുന്നിൽ. 30 പോയിന്റുമായി ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് രണ്ടാം സ്ഥാനത്തും 28 പോയിന്റോടെ തിരുവനന്തപുരം ഗവ.
ആയുർവേദ കോളജ് മൂന്നാം സ്ഥാനത്തുമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

