ചപ്പാരപ്പടവ് ∙ ഒടുവിൽ ചപ്പാരപ്പടവ് പാലത്തിന്റെ ബീമിൽനിന്നും സ്ലാബിൽനിന്നും വലിയ കോൺക്രീറ്റ് ഭാഗവും അടർന്നുവീണു. പാലത്തിനടിയിലുള്ള റോഡിലൂടെ നടന്നുപോയ ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
നാലുവർഷം മുൻപ് ബലപ്പെടുത്തേണ്ട
പാലത്തിന്റെ ലിസ്റ്റിൽ പെട്ടതാണെങ്കിലും പാലം നാളിതുവരെ ബലപ്പെടുത്തുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തില്ല. പാലത്തിന്റെ തൂണുകളുടെ ഭാഗങ്ങൾ നേരത്തേതന്നെ അടർന്നുവീഴുന്നുണ്ട്.
നൂറുകണക്കിന് കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന റോഡിന്റെ മുകളിലുള്ള ഭാഗവും കൂടി അടർന്നുവീഴാൻ തുടങ്ങിയതോടെ നാട്ടുകാരും ടാക്സി ഡ്രൈവർമാരടക്കം ഭീതിയിലായി. കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ച പാലം പുനരുദ്ധരിക്കണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
മൂന്നര പതിറ്റാണ്ട് പഴക്കമുള്ള പാലമാണ്.
തൂണുകളും സ്ലാബുകളും ജീർണാവസ്ഥയിലാണ്. തൂണുകളുടെയും ബീമുകളുടെയും കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുപോയതിനെത്തുടർന്ന് കമ്പി പുറത്തായ നിലയിലാണ്.
സ്ലാബുകളുടെ അടിഭാഗങ്ങളിലും കമ്പി പുറത്തായ നിലയിലാണ്. കമ്പികൾ തുരുമ്പിച്ചു തുടങ്ങി.
ഒഴുകിവന്ന മരങ്ങൾ ഇടിച്ച് പാലത്തിന്റെ തൂണുകൾ ബലക്ഷയത്തിലാണ്.
പ്രളയങ്ങളിലും വെള്ളപ്പൊക്കത്തിലുമാണ് വൻമരങ്ങൾ ഒഴുകിയെത്തി തൂണുകളിലിടിച്ചത്.
ഇടിച്ച ഭാഗത്ത് കോൺക്രീറ്റ് തകർന്നിട്ടുണ്ട്. മൂന്നു വർഷങ്ങൾക്കു മുൻപ് മരാമത്ത് ബലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച പാലങ്ങളുടെ ലിസ്റ്റിൽ ചപ്പാരപ്പടവ് പാലവും ഉൾപ്പെട്ടു.
എന്നാൽ പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു. ഇതിനിടെ ഒട്ടേറെത്തവണ പാലം പരിശോധനയ്ക്ക് വിധേയമാക്കി.
പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
ഒടുവിൽ ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎച്ച്ആർഐ) സംഘവും പാലം പരിശോധിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ ആന്തരിക പരിശോധനയാണ് നടത്തിയത്.
പിന്നീട് കേട്ടത് പാലം ബലപ്പെടുത്തലിന് വൻ തുക ചെലവഴിക്കേണ്ടി വരുമെന്നും അതിനാൽ പുനർനിർമാണമാണു അഭികാമ്യമെന്നും ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായമുയർന്നുവെന്നുമാണ്. ഇതെല്ലാം കഴിഞ്ഞ് 3 വർഷമായിട്ടും തുടർനടപടി ഒന്നുമുണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

