ഉപ്പുതറ(ഇടുക്കി)∙ കരുന്തരുവി അമ്പലപ്പാറ ശുഭാനന്ദ തപോഗിരി തീർഥാടനത്തിൽ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ ഭക്തരെത്തി. ആത്മബോധോദയ സംഘം സ്ഥാപകനും ആചാര്യനുമായ ശുഭാനന്ദ ഗുരു അമ്പലപ്പാറയിൽ തപസ്സ് ചെയ്തിരുന്നു. അദ്ദേഹത്തിന് ആത്മബോധോദയം ലഭിച്ചത് വൃശ്ചികമാസത്തിലെ കറുത്തവാവ് ദിവസമാണെന്നാണ് വിശ്വാസം.
ഇതിന്റെ ഓർമ പുതുക്കിയാണ് 41 ദിവസത്തെ വ്രതമെടുത്ത് ഇരുമുടിക്കെട്ടുമേന്തി തീർഥാടകർ തപോഗിരിയിൽ എത്തുന്നത്.
തീർഥാടനത്തിന്റെ ഭാഗമായി നടന്ന ആത്മീയ സമ്മേളനം സ്വാമി സൂക്ഷ്മാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി ജീവാനന്ദ മഹാരാജ് മുഖ്യപ്രഭാഷണം നടത്തി.
ആത്മബോധോദയ സംഘം ജനറൽ സെക്രട്ടറി കെ.സുധാകരൻ, കെ.പുരുഷോത്തമൻ, സുമേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭക്തിഗാനസുധ, ആത്മീയപ്രഭാഷണം എന്നിവയും നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

