തെന്നിന്ത്യൻ താരം സൂര്യയെ നായകനാക്കി സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ പുതിയ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിൽ നായികയായി എത്തിയത് മമിത ബൈജു ആണ്. സൂര്യയുടെയും മമിത ബൈജുവിന്റെയും മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണമായി വിലയിരുത്തപ്പെടുന്നത്.
ബോക്സ് ഓഫീസിലും അതിശയിപ്പിക്കുന്ന പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. റിലീസ് ചെയ്ത് വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ആഗോള തലത്തിൽ 100 കോടി രൂപയുടെ കളക്ഷൻ വാരിക്കൂട്ടാൻ ചിത്രത്തിന് സാധിച്ചു.
‘കറുപ്പ്’ എന്ന ചിത്രത്തിന് ശേഷം ബോക്സ് ഓഫീസിൽ വീണ്ടും വിജയഗാഥ രചിക്കുകയാണ് സൂര്യ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ഈ ചിത്രം സൂര്യയുടെ കരിയറിലെ നാൽപ്പത്തിയാറാം ചിത്രമാണ്.
ചിത്രത്തിന്റെ ഒടിടി റിലീസിനെ സംബന്ധിച്ച വിവരങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
തിയേറ്റർ റിലീസിന് ശേഷമാകും ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുക. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്.
രവീണ ടണ്ഡന്, രാധിക ശരത്കുമാര്, ഭവാനി ശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്.
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവി ആണ്. സംഗീതം നൽകിയിരിക്കുന്നത് ജി വി പ്രകാശ് കുമാർ എഡിറ്റിംഗ് നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ കരുമാഞ്ചി ഉമാ മഹേശ്വര റാവു എന്നിവരാണ്.
കൂടാതെ കലാസംവിധായകരായി ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ എന്നിവരും ഫൈറ്റ് മാസ്റ്ററായി വി. വെങ്കട്ടും നൃത്തസംവിധാനം ശേഖർ വിജെ, വിജയ് ബിന്നി എന്നിവരും നിർവഹിച്ചിരിക്കുന്നു.
കെ. എൻ.
വിജയകുമാറാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. പിആർഒ ശബരിയാണ് ചിത്രത്തിന്റെ വാർത്താ പ്രചാരണം കൈകാര്യം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

