ഇടുക്കി ജില്ലയിലെ എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രതി അജീഷ് മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നൽകാത്തതിനെ തുടർന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ബുധനാഴ്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നും അജീഷ് വായ്പയെടുത്തിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്ക് അടിമയായിരുന്നു പ്രതിയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. മറ്റ് സ്ഥിതി വരുമാനമാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാൽ ഇയാൾ ഓൺലൈൻ വായ്പാ ആപ്പുകളെയാണ് ആശ്രയിച്ചിരുന്നത്.
എന്നാൽ ലോണെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയ അവസ്ഥയിലായിരുന്നു. തുടർന്ന് ലോൺ തിരിച്ചടയ്ക്കുന്നതിനും ലഹരി വാങ്ങുന്നതിനുമായി പിതാവ് ആൻ്റണിയോടും അമ്മ വത്സമ്മയോടും പണം ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

