വൈക്കം ∙ വെച്ചൂരിൽ കൊയ്തു കൂട്ടിയ നെല്ലിനു മുകളിൽ ശുചിമുറിമാലിന്യം തള്ളി. ഇടയാഴം – കല്ലറ റോഡരികിൽ കോലാംപുറത്തുകരി പാടശേഖരത്തിലെ ഒരേക്കറിൽനിന്നു കൊയ്തെടുത്ത 22 ക്വിന്റൽ നെല്ലിന്റെ മുകളിലേക്കാണ് മാലിന്യം തള്ളിയത്.
വെള്ളിയാഴ്ച രാത്രി 11.20നാണ് സംഭവം. മാഞ്ഞൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരം നോക്കി നടത്തുന്നത് ഇടയാഴം സുമിനാ ഭവനിൽ ഇ.വി.സുകുമാരനാണ്.
12 ദിവസം മുൻപാണ് പാടശേഖരം കൊയ്തത്. ലോറിയിലേക്കു കയറ്റാൻ എളുപ്പത്തിനു റോഡിനോടു ചേർന്നാണ് നെല്ല് കൊയ്തുകൂട്ടിയത്.
കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു.
ഈർപ്പം ഉണ്ടാകാതിരിക്കാൻ നെല്ല് പടുത ഇട്ട് മൂടുകയും ചെയ്തു. ശനിയാഴ്ച രാവിലെ പടുത മാറ്റി കൂട്ടിയിട്ട നെല്ല് ഇളക്കി ഉണക്കാൻ സുകുമാരൻ സ്ഥലത്ത് എത്തിയപ്പോഴാണ് മാലിന്യം തള്ളിയത് കാണുന്നത്.
തുടർന്ന് വെച്ചൂർ പഞ്ചായത്തിലും കൃഷി ഭവനിലും വിവരം അറിയിച്ചു. വൈക്കം പൊലീസിൽ പാടശേഖരസമിതി പരാതി നൽകി.പഞ്ചായത്ത്, ആരോഗ്യ, കൃഷി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ വാഹനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ഭീഷണി, പ്രതികാരം
കഴിഞ്ഞ ദിവസം ശുചിമുറി മാലിന്യം തള്ളിയ വാഹനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനു നേരെ മാലിന്യം തള്ളുന്ന സംഘങ്ങൾ ഭീഷണിയുമായി രംഗത്ത് എത്തിയിരുന്നു. തുടർന്ന് മാലിന്യം തള്ളിയ ലോറി വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിന്റെ പ്രതികാരമായാണ് നെല്ലിനു മുകളിൽ മാലിന്യം തള്ളിയതെന്ന ആരോപണമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

