കുമരനല്ലൂർ ∙ വെള്ളാളൂർ റോഡരികിലെ പൊന്തക്കാടുകൾ യാത്രക്കാർക്കു ഭീഷണിയാകുന്നു. കുമരനല്ലൂർ വെള്ളാളൂർ റോഡിൽ ഓഡിറ്റോറിയം കഴിഞ്ഞു തോടിന് ഇരുവശവും ഒരാൾ ഉയരത്തിൽ വളർന്ന പൊന്തക്കാടാണു കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഒരു പോലെ ഭീഷണിയായിരിക്കുന്നത്. ഇവിടെ റോഡിലെ വളവും അപകടസാധ്യത വർധിപ്പിക്കുന്നു.
പുൽക്കാടുകൾ വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണുളളത്.
കാൽനട യാത്രക്കാർക്കാണെങ്കിൽ വാഹനം കണ്ടാൽ ഒന്നു നീങ്ങി നിൽക്കാൻ പോലും ഇവിടെ ഇടമില്ല.
പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ഭീഷണിയും നേരം ഇരുട്ടിയാൽ കാൽനട യാത്രക്കാർ നേരിടുന്നുണ്ട്.
ആനക്കര, സ്കൈലാബ് ചേക്കോട് ഭാഗത്തേക്കും ഒട്ടേറെപ്പേർ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

