അരൂർ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അരൂർ കാർത്യായനി ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിനു സമീപമുള്ള 50 സെന്റിനു മേൽ വിസ്തീർണമുള്ള ഭൂമിയിലെ വൻമരങ്ങൾ അനധികൃതമായി വെട്ടിമാറ്റിയതിലും കയ്യേറ്റം ചെയ്തതിലും അരൂർ കിഴക്കുംഭാഗം 2136–ാം നമ്പർ എൻഎസ്എസ് കരയോഗം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിനോട് യോഗം ആവശ്യപ്പെട്ടു.
ഭഗവതിക്ക് അവകാശപ്പെട്ട മണ്ണ് പുറമ്പോക്കാക്കി മാറ്റുന്നതിന് റവന്യു അധികാരികൾ ദേവസ്വം ബോർഡുമായി ചേർന്നു ഗൂഢ ശ്രമങ്ങൾ നടത്തിവരികയാണെന്ന് യോഗം ആരോപിച്ചു.
ഈ ഭൂമി മതിൽകെട്ടി സംരക്ഷിക്കണമെന്ന ഹൈക്കോടതി നിർദേശമുണ്ടായിട്ടും ദേവസ്വം ബോർഡ് അലംഭാവം കാണിക്കുകയാണ്. ഇതിനെതിരെ റവന്യു മന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകാൻ കരയോഗം തീരുമാനിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

