ജോലി ഒഴിവ്:
കണിയഞ്ചാൽ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 11ന് സ്കൂൾ ഓഫിസിൽ.
കണിയഞ്ചാൽ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ ബസ് ഡ്രൈവറുടെ ഒഴിവുണ്ട്. അഭിമുഖം ഇന്ന് 10ന് സ്കൂൾ ഓഫിസിൽ.
റജിസ്ട്രേഷൻ പുതുക്കണം
∙കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ അടത്ത വർഷത്തേക്കുള്ള റജിസ്ട്രേഷൻ 30ന് അകം പുതുക്കണമെന്ന് ജില്ലാ ലേബർ ഓഫിസർ അറിയിച്ചു.
ഫോൺ: 8547655703.
ലൈസൻസ് പുതുക്കണം
∙ജില്ലയിലെ ലീഗൽ മെട്രോളജി വകുപ്പ് അനുവദിച്ചിട്ടുള്ള അളവ്–തൂക്ക മാനുഫാക്ചറർ / ഡീലർ / റിപ്പയർ ലൈസൻസുകൾ 30ന് അകം എൽഎംഒഎംഎസ് പോർട്ടലിൽ ഓൺലൈനായി പുതുക്കണം. ഫോൺ: 04972706504
വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്
∙വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കൾക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിന് Serviceonline.gov.in/Kerala എന്ന വെബ്സൈറ്റ് വഴി 31 വരെ അപേക്ഷിക്കാം.
ഫോൺ: 0497 2700069
പിഎസ്സി നടപടി റദ്ദാക്കി
∙ജില്ലയിലെ ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (പാർട്ട് രണ്ട് – ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ : 214/2025) തസ്തികയിലേക്ക് ഉദ്യോഗാർഥികൾ അപേക്ഷ നൽകിയിട്ടില്ലാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികൾ റദ്ദായതായി പിഎസ്സി ജില്ലാ ഓഫിസർ അറിയിച്ചു.
ജില്ലാ ഹാൻഡ്ബോൾ ടീം സിലക്ഷൻ ട്രയൽസ് ഇന്ന്
∙ ജില്ലാ ഹാൻഡ് ബോൾ ജൂനിയർ ബോയ്സ്, ഗേൾസ് ടീമുകളുടെ സിലക്ഷൻ ട്രയൽസ് ഇന്ന് രാവിലെ 10 മുതൽ മാതമംഗലം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾഗ്രൗണ്ടിൽ നടക്കും. 2006 ജനുവരി 1നു ശേഷം ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21 മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9961277660, 8971 806023
പൂർവ വിദ്യാർഥിസംഗമം
ഇരിക്കൂർ∙ ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1991-92 എസ്എസ്എൽസി ബാച്ച് സ്നേഹസംഗമം ഡിസംബർ 14നു കല്യാട് വന്ദന ഓഡിറ്റോറിയത്തിൽ നടക്കും.
9447485920, 9526027948.
കുട്ടികൾക്കായി മാരത്തൺ ഇന്ന്
ഏഴോം∙ പരിയാരം ഉർസുലിൻ ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായി മാരത്തൺ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 6ന് നെരുവമ്പ്രം പള്ളി അങ്കണത്തിൽ പരിയാരം ഉർസുലിൻ ഇംഗ്ലിഷ് മീഡിയം സ്കൂളിലേക്കുള്ള മാരത്തണിന് സിസ്റ്റർ ലിറ്റി മാത്യു ഫ്ലാഗ് ഓഫ് ചെയ്യും.
വിജയികൾക്ക് കാഷ് പ്രൈസ് നൽകും.
കടലാക്രമണ സാധ്യത
കണ്ണൂർ∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ ജില്ലയുടെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
വൈദ്യുതി മുടക്കം
മയ്യിൽ ∙ പാറത്തോട്, പൊയ്യൂർ റോഡ് ട്രാൻസ്ഫോമർ പരിധി 9.00–5.00. ഏച്ചൂർ∙ സിഎച്ച്എം, വാരം ജെമിനി, വാരം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 11–2
പള്ളിക്കുന്ന്∙ മൂകാംബിക റോഡ്, അധികാരി, റോയൽ വ്യൂ അപ്പാർട്മെന്റ്, മൂകാംബിക അമ്പലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 10–12.30
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

