കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചതിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.
യുഡിഎഫ് സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമായാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പോലീസ് കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടത്തി തെളിവുകൾ സഹിതം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് കടുത്ത ശിക്ഷയാണ് വിധിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ നിലവിൽ ഭരണമാറ്റം ഉണ്ടാവുകയും, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾ പിന്നിടുമ്പോഴേക്കും ആർഎസ്എസ് നേതാവായ പ്രതിക്ക് പ്രോസിക്യൂഷന്റെ മൗനാനുവാദത്തോടെയും ഒത്തുകളിയോടെയും ജാമ്യം ലഭിച്ചിരിക്കുകയാണെന്നും കെ.കെ.
രാഗേഷ് കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

