മാന്നാർ ∙ മാന്നാർ ടൗണിൽ രണ്ടു മാസം മുൻപ് നിലച്ച ഇന്റർ ലോക്ക് ടൈൽ പാകൽ പുനരാരംഭിച്ചു. ജലജീവൻ മിഷൻ പൈപ്പിടുന്നതിനായി മാന്നാർ ടൗണിൽ എടുത്ത കുഴികൾ അപകടങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായി പൊതുമരാമത്തു വകുപ്പ് ഈ കുഴികൾക്കു മുകളിൽ ടൈൽ ഇടുന്നതിനു പദ്ധതിയിട്ടു.
ഇതിനായി മാന്നാർ കുറ്റിയിൽ ജംക്ഷൻ മുതൽ പരുമലക്കടവ് ജംക്ഷന് വടക്ക് പന്നായി പാലമിറക്കത്തിനു സമീപം വരെ ഒന്നേകാൽ മീറ്റർ വീതിയിൽ മണ്ണ് നിറച്ച് ഇന്റർ ലോക്കിടുന്ന പണി ഓണത്തിന് മുൻപ് ആരംഭിച്ചു.
തൃക്കുരട്ടി ക്ഷേത്ര ജംക്ഷനിൽ ഒന്നേകാൽ മീറ്റർ വീതിയിൽ കുഴിയെടുത്ത് പണി തുടങ്ങിയപ്പോൾ ഓണക്കച്ചവടത്തിനെ ബാധിക്കുമെന്ന വ്യാപാരികളുടെ പരാതിയിൽ ഇന്റർലോക്ക് ടൈൽ ഇടൽ അന്നു തന്നെ നിർത്തി. ഓണം കഴിഞ്ഞ് ചെയ്യാമെന്ന് പൊതുമരാമത്തു വകുപ്പ് അധികൃതർ ഉറപ്പും നൽകി. നീണ്ട
2 മാസം മഴയും വെള്ളവും കെട്ടിക്കിടന്നതു കാരണം ഈ കുഴിയെടുത്ത ഭാഗം ഓട പോലെയായി.
ഇതിനിടയിൽ നിരവധി അപകടങ്ങളും ഉണ്ടായി. പതിനായിരക്കണക്കിനു പരുമല തീർഥാടകർ കാൽനടയായും വാഹനങ്ങളിലുമെല്ലാം ഈ കുഴികൾ താണ്ടിയാണ് കടന്നു പോയത്.
ഓണം കഴിഞ്ഞ് 65 ദിവസത്തിലേറെയായ ശേഷമാണ് കഴിഞ്ഞ ദിവസം മുതൽ ഇവിടെ ഇന്റർ ലോക്ക് ടൈൽ ഇടൽ തുടങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

