അധ്യാപക ഒഴിവ്
മറയൂർ ∙ മറയൂർ ഗവ. ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി തമിഴ് മീഡിയത്തിൽ ഡ്രോയിങ് ടീച്ചർ ഒഴിവ്.
താൽകാലിക നിയമനം. അഭിമുഖം 13ന് ഓഫിസിൽ നടത്തും.
9497685401
ലഹരി വിരുദ്ധ ക്ലാസ്
നെടുങ്കണ്ടം ∙ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് ഡിപ്പാർട്മെന്റും ബാലഗ്രാം ജവാഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
മേജർ ജോണിക്കുട്ടി.ജെ.ഒഴുകയിൽ അധ്യക്ഷത വഹിച്ചു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ, പ്രിവന്റീവ് ഓഫിസർ നൗഷാദ്, വിമുക്തി നോഡൽ ഓഫിസർ റെജി എന്നിവർ ക്ലാസുകൾ നയിച്ചു.
നേത്ര ക്യാംപ്
തൊടുപുഴ∙ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടത്തുന്നു. നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ലാബ് ടെസ്റ്റുകൾക്കും തിമിര ശസ്ത്രക്രിയയ്ക്കും 50% ഇളവ് ലഭിക്കും.
8281747633 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

