തിരുവനന്തപുരം ∙ മേയ് 25ന് കടലിൽ മുങ്ങിയ എംഎസ്സി എൽസ–3 കപ്പലിന്റേതെന്നു കരുതുന്ന കണ്ടെയ്നറിന്റെ ഭാഗം കോവളത്ത് കടലിനടിയിൽ കണ്ടെത്തി. കപ്പൽ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്നറിന്റെ സാന്നിധ്യം കടലിനടിയിൽ കണ്ടെത്തുന്നത്.
കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെ തുടർന്ന് 2 ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്നർ ഭാഗം കണ്ടെത്തിയത്. കോവളത്തെ ‘മുക്കം’മലയുടെ തുടർച്ചയായി കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലാണിത്.
തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കൊച്ചിയിലെ സ്കൂബ ഡൈവേഴ്സ് എന്നിവർ ചേർന്നാണു തിരച്ചിൽ നടത്തിയത്.
ടിജിഎച്ച്യു 99–1951–5 എന്നാണ് കണ്ടെയ്നറിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പർ. ഇത് എംഎസ്സി എൽസയുടെ കാർഗോയിൽ ഉൾപ്പെട്ടതാണോയെന്നും എന്തുതരം വസ്തുക്കളാണ് കയറ്റിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കണമെന്ന് ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് ചീഫ് കോ–ഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള ആവശ്യപ്പെട്ടു.
കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ കടലിലെ പാരുകളിൽ കൂടുതൽ തിരച്ചിൽ നടത്താനാണ് തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

