തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലരങ്ങേറിയ സംഘർഷ സംഭവങ്ങളിൽ കർശന നടപടിയുമായി കെപിസിസി രംഗത്തു. പ്രശ്നവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിനെതിരെയും ഔദ്യോഗിക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രമ്യാ ഹരിദാസിന്റെ ഒപ്പമുണ്ടായിരുന്ന പാളയം പ്രദീപ്, വിവാദമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക കോൺഗ്രസ് നേതാവുമായ എസ്. സജാദ് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി അറിയിച്ചു.
കെപിസിസി നിയോഗിച്ച അന്വേഷണ സമിതി സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പൊതുസമൂഹത്തിന് മുന്നിൽ കോൺഗ്രസ് പാർട്ടിക്ക് വലിയ രീതിയിൽ അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള ഗുരുതരമായ അച്ചടക്കലംഘനമാണ് ഇവർ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഈ അന്വേഷണ റിപ്പോർട്ട് മുൻനിർത്തിയാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉത്തരവിട്ടതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

