മുണ്ടൻമുടി ∙ ആലപ്പുഴ –മധുര സംസ്ഥാനപാതയിൽ മുണ്ടൻമുടി പുരയിടം സിറ്റിയിൽ റോഡിനോട് ചേർന്നുള്ള വൻ പാറക്കല്ലുകൾ യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.
റോഡരികിലുള്ള ഈ പാറക്കല്ലുകൾ മൂലം എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണുവാൻ സാധിക്കാത്ത സാഹചര്യമാണ്. കൊടും വളവുകളും കുത്തിറക്കവും മൂലം ഈ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്.റോഡിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന പാറ ചുറ്റിയാണ് റോഡ് കടന്നു പോകുന്നത്.
ഈ ഭാഗങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമായി മാറിയതോടെ പാറക്കല്ലുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒട്ടേറെത്തവണ പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പുരയിടം സിറ്റിയിൽ വഴിവിളക്കുകൾ ഭാഗികമായേ തെളിയുന്നുള്ളു. റോഡിന്റെ വശങ്ങളിലെ ഗർത്തങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നു.
വളവിൽ തന്നെ ഒട്ടേറെ തവണ അപകടം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.പുരയിടം സിറ്റി മുതൽ കള്ളിപ്പാറ വരെ വിവിധ ഭാഗങ്ങളിൽ പാറക്കല്ലുകളും അപകട ഭീഷണി ഉയർത്തുന്ന മരങ്ങളും ഒട്ടേറെയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.അടിയന്തരമായി ഈ ഭാഗങ്ങളിൽ അധികൃതരുടെ ശ്രദ്ധ വേണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
പാറക്കല്ലുകൾ പൊട്ടിച്ചു മാറ്റി അപകട സാധ്യത കുറയ്ക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

