കറുകച്ചാൽ ∙ മാടപ്പള്ളി, കറുകച്ചാൽ പഞ്ചായത്തുകളുടെ അതിർത്തിപ്രദേശത്തെ ജനവാസ മേഖലയിൽ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നതായി പരാതി. കറുകച്ചാൽ – മാടപ്പള്ളി പഞ്ചായത്ത് അതിർത്തി പ്രദേശമായ പരപ്പൊഴിഞ്ഞ ഭാഗത്ത് നിന്നാണ് ദേശീയപാതയുടെ ആവശ്യത്തിനായി മണ്ണെടുക്കുന്നത്.
മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് ദലിത് ഫ്രണ്ട് (എം) കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.
പ്രദേശത്തെ കുന്നിടിച്ച് നിരത്തുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 2 വർഷം മുൻപും പ്രദേശത്ത് മണ്ണെടുപ്പ് നടന്നിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഉപേക്ഷിച്ചത്. സംഭവത്തിൽ അടിയന്തര നടപടി വേണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്നും ദലിത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടി.ജെ.തങ്കപ്പൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

