കട്ടപ്പന∙ കെഎസ്ആർടിസിയുടെ പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾക്കായി ഓൺലൈനിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാരിൽനിന്ന് അധികതുക ഈടാക്കിയശേഷം പഴയ ബസുകളിൽ യാത്ര ക്രമീകരിക്കുന്നതായി പരാതി. മറ്റു സർവീസുകളിൽനിന്ന് വ്യത്യസ്തമായി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിൽ യാത്ര ചെയ്യാൻ ആളുകളിൽനിന്ന് 15 രൂപ അധിക നിരക്ക് ഈടാക്കിയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്.
എന്നാൽ പ്രീമിയം ബസിന്റെ സ്ഥാനത്ത് പലപ്പോഴും പഴയ ബസുകളാണ് സർവീസ് നടത്തുന്നതെന്ന് യാത്രക്കാർ ആരോപിക്കുന്നു.
ഓൺലൈനായി ബുക്ക് ചെയ്യുന്നവരാണ് ഇങ്ങനെ കബളിപ്പിക്കപ്പെടുന്നത്. യാത്ര പുറപ്പെടുമ്പോഴാണ് ബസ് പഴയതാണെന്ന് മനസ്സിലാകുന്നത്.
ഇതേക്കുറിച്ചു ബസ് ജീവനക്കാരോട് ചോദിക്കുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ചെറുപുഴ-നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസിന്റെ സ്ഥാനത്ത് പഴക്കം ചെന്ന ബസാണ് സർവീസ് നടത്തിയത്. ഈ ബസ് തൃശൂരിൽ എത്തിയപ്പോഴേക്കും തകരാറിലായ യാത്ര തടസ്സപ്പെടുകയും ചെയ്തു.
ഏറെ വൈകിയാണ് ആളുകൾക്ക് യാത്ര പുനരാരംഭിക്കാനായത്. പ്രീമിയം സർവീസിന്റെ പേരിൽ ഈടാക്കിയ അധിക തുക യാത്രക്കാർക്ക് മടക്കി നൽകാൻ അധികൃതർ തയാറായില്ലെന്നും ആരോപണമുണ്ട്.
ഇത്തരം സംഭവങ്ങളിൽ പരാതിപ്പെടുമ്പോൾ കാര്യങ്ങൾ തിരക്കുന്നതല്ലാതെ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും യാത്രക്കാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

