ഇന്ത്യയ്ക്കെതിരെ വീണ്ടും നേപ്പാളിന്റെ പ്രകോപനപരമായ നീക്കം. നേപ്പാളിന്റെ പുതിയ 1,000 രൂപ കറൻസി നോട്ടുകൾ അച്ചടിക്കാനുള്ള കരാർ ചൈനീസ് കമ്പനി സ്വന്തമാക്കി.
43 കോടി നോട്ടുകൾ പ്രിന്റ് ചെയ്യാനായി 16.985 മില്യൻ ഡോളറിന്റെ (ഏകദേശം 150 കോടി ഇന്ത്യൻ രൂപ) കരാറാണ് നേപ്പാൾ രാഷ്ട്ര ബാങ്കിൽ (എൽആർബി) നിന്ന് ചൈന ബാങ്ക് നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ നേടിയത്.
നോട്ടിന്റെ രൂപകൽപന, അച്ചടി, വിതരണം എന്നിവ ചൈനീസ് കമ്പനി നിർവഹിക്കും. നോട്ട് അച്ചടി സംബന്ധിച്ച ടെൻഡറിൽ ഏറ്റവും കുറഞ്ഞചെലവ് വാഗ്ദാനം ചെയ്താണ് ചൈനീസ് കമ്പനി കരാർ നേടിയതെന്ന് നേപ്പാൾ രാഷ്ട്ര ബാങ്ക് വ്യക്തമാക്കി.
ഇതേ കമ്പനി നേരത്തേ നേപ്പാളിന്റെ 5, 10, 100, 500 രൂപാ നോട്ടുകളും അച്ചടിച്ചിട്ടുണ്ട്.
ചൈന ഏറെക്കാലമായി നേപ്പാളിന്റെ രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുമായി സാംസ്കാരികമായും മതപരമായും നയതന്ത്രതലത്തിലും ശക്തമായ ബന്ധമുണ്ടായിരുന്ന നേപ്പാൾ പക്ഷേ, സമീപകാലത്തായി ചൈനയോട് കൂടുതൽ അടുക്കുന്നതിനെ ഇന്ത്യ കരുതലോടെയാണ് കാണുന്നത്.
നേരത്തേ കെ.പി.
ശർമ ഒലി പ്രധാനമന്ത്രിയായിരിക്കേ, ചൈനീസ് കമ്പനിക്ക് കറൻസി നോട്ട് അച്ചടിക്കരാർ നൽകാനുള്ള നീക്കം വൻവിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നോട്ടിന്റെ രൂപകൽപനയിലുള്ള നേപ്പാളിന്റെ ഭൂപടത്തിൽ ഇന്ത്യയുടെ പ്രദേശങ്ങളും ഉൾപ്പെടുത്തിയത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു.
ലിപുലേഖ്, കാലാപാനി തുടങ്ങിയ സ്ഥലങ്ങളാണ് നേപ്പാൾ സ്വന്തം പ്രദേശങ്ങളായി നോട്ടിൽ ഉൾപ്പെടുത്തിയത്. കെ.പി.
ശർമ ഒലിക്ക് പിന്നീട് ‘ജെൻ സീ’ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി പദം ഒഴിയേണ്ടിവന്നു.
ഇപ്പോൾ നൽകിയിരിക്കുന്ന പുത്തൻ കരാറിലും സമാന രൂപകൽപനയാണ് നേപ്പാൾ തുടരുന്നതെങ്കിൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മോശമാകുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കും. സിക്കിം, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് നേപ്പാൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

