ആഗോളതലത്തിൽ സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളും നിർമ്മിതബുദ്ധിയുടെ (എഐ) വ്യവസായിക സാധ്യതകളും വിലയിരുത്തിക്കൊണ്ട് ‘ഇന്നൊവേഷൻ ടു ഇംപാക്ട്’ നേതൃത്വ സംവാദം തിരുവനന്തപുരം ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ സംഘടിപ്പിച്ചു. ഫ്ളൈടെക്സ്റ്റിന്റെ വാർഷിക സംഗമമായ ‘ആഹ്വാൻ 26’-ന്റെ ഭാഗമായാണ് ഈ ഉന്നതതല പരിപാടി അരങ്ങേറിയത്.
സാങ്കേതിക, വാണിജ്യ, അക്കാദമിക് മേഖലകളിലെ പ്രമുഖരും ദുബായ്, ജപ്പാൻ, ജർമ്മനി, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനിയുടെ ബിസിനസ് പങ്കാളികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സൈമൺ-കുച്ചർ ഇന്ത്യ മാനേജിങ് പാർട്ണർ അമിത് കുമാർ അധ്യക്ഷത വഹിച്ച പാനൽ ചർച്ചയിൽ ഒഎൻഡിസി.
മുൻ സിഇഒ ടി.കോശി, അശോക സർവകലാശാല ഡീനും ഐഐടി ഡൽഹി പ്രൊഫസറുമായ ശന്തനു ചൗധരി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സിഇഒ അഭിക് ചാറ്റർജി, പ്രൊഫൈൽ-ആസ്-എ-സർവീസ് സിഇഒ ഡോ.ടിമോ മാർക്സ്, ഫ്ളൈടെക്സ്റ്റ് വൈസ് പ്രസിഡന്റ് നിലാദ്രി സെൻ എന്നിവർ പ്രധാന വക്താക്കളായി പങ്കെടുത്തു.
സ്ഥാപനങ്ങളിലും സമൂഹത്തിലും കൃത്രിമബുദ്ധി ചെലുത്തുന്ന സ്വാധീനം, ഏജന്റിക് എഐയുടെ പരിണാമം, അവയുടെ വിലനിർണ്ണയ സംവിധാനങ്ങൾ, ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിച്ചു. എഐ സ്വാധീനം ചെലുത്തുമോ ഇല്ലയോ എന്നതല്ല, അതിന്റെ സ്വാധീനം എങ്ങനെ വിപുലീകരിക്കാം എന്നതാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച ഫ്ലൈടെക്സ്റ്റ് സിഇഒ ഡോ.
വിനോദ് വാസുദേവൻ വ്യക്തമാക്കി. നിർമ്മിതബുദ്ധിയുടെ സാങ്കേതികവിദ്യയ്ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും നാം അതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും പ്രൊഫ.
ശന്തനു ചൗധരി അഭിപ്രായപ്പെട്ടു. വ്യവസായ മേഖലയുടെ വലിയൊരു വിഭാഗത്തിൽ എഐ അധിഷ്ഠിതമായ നൂതനാശയങ്ങൾ വളർന്നുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ടി.കോശി ചൂണ്ടിക്കാട്ടി.
ഫുട്ബോളിൽ പരമാവധി ഡാറ്റാ പാറ്റേണുകൾ നിരീക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ മുൻകൂട്ടി നിശ്ചയിക്കുകയും അവ എത്രത്തോളം കൈവരിക്കാൻ കഴിഞ്ഞു എന്ന് വിലയിരുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ഒരു എഐ ഏജന്റിന്റെ വിജയം അളക്കാൻ സാധിക്കൂ എന്ന് നിലാദ്രി സെൻ വ്യക്തമാക്കി.
കൺസ്യൂമേഴ്സിന് അവരുടെ പ്രൊഫൈൽ ഡാറ്റ എങ്ങനെ എന്റർപ്രൈസസ് ഉപയോഗിക്കണം എന്നതിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞാൽ പ്രൈവസിയെ കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കാൻ കഴിയുമെന്ന് ഡോ. ടിമോ മാർക്സ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

