കാക്കനാട്∙ ഇൻഫോപാർക്ക്– കലൂർ സ്റ്റേഡിയം മെട്രോ റെയിലിനോട് അനുബന്ധിച്ച് പടമുകൾ, ചെമ്പുമുക്ക് സ്റ്റേഷനുകൾക്കുള്ള സ്ഥലമെടുപ്പ് വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. സ്ഥലം ലഭ്യമാക്കി ജനുവരിയിൽ സ്റ്റേഷൻ നിർമാണം തുടങ്ങാനാകുന്ന വിധമാണ് നടപടികൾ പുരോഗമിക്കുന്നത്.
ആകെയുള്ള 10 സ്റ്റേഷനുകളിൽ കാക്കനാട്, സെസ്, ചിറ്റേത്തുകര, ഇൻഫോപാർക്ക്, കിൻഫ്ര എന്നിവിടങ്ങളിൽ നിർമാണം പകുതി പിന്നിട്ടു.
പാലാരിവട്ടം, വാഴക്കാല സ്റ്റേഷനുകളുടെ നിർമാണം തുടങ്ങി. ആലിൻചുവടിൽ ഉടൻ തുടങ്ങും.
ശേഷിക്കുന്നത് ചെമ്പുമുക്ക്, പടമുകൾ സ്റ്റേഷനുകളാണ്. പതിനൊന്നാമത്തെ സ്റ്റേഷൻ സ്മാർട് സിറ്റിയിലോ ഇൻഫോപാർക്ക് രണ്ടാം ഫേസിലോ ആകും സ്ഥാപിക്കുക.
ഇവിടെ സ്ഥലമെടുപ്പ് വേണ്ടാത്തതിനാൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണം തുടങ്ങാനാകും.
അവസാന സ്റ്റേഷനിൽ 4 ട്രെയിനുകൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. രാത്രി ഇത്രയും ട്രെയിൻ ഇവിടെ പാർക്ക് ചെയ്താൽ മാത്രമേ രാവിലെ നഗരത്തിലേക്ക് സർവീസ് നടത്താനാകു.
ട്രെയിൻ പാർക്കിങ്ങിന് ഉൾപ്പെടെയുള്ള ട്രാക്ക് സ്ഥാപിക്കാൻ സ്മാർട് സിറ്റിക്കകത്തെ റോഡുകൾ ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതിനു സ്മാർട്സിറ്റിയുടെ അനുമതി ലഭ്യമാക്കാൻ നടപടി തുടങ്ങി.
ഇൻഫോപാർക്ക് റോഡിലെ തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നുണ്ട്.
കളമശേരിയിലെ കാസ്റ്റിങ് യാഡിൽ നിർമിക്കുന്ന 170 ടൺ ഭാരമുള്ള ഗർഡർ മൾട്ടി ആക്സിൽ ട്രെയിലർ ഉപയോഗിച്ചാണ് മെട്രോ റെയിൽ നിർമാണ സ്ഥലത്തേക്ക് എത്തിക്കുന്നത്. കാസ്റ്റിങ് യാഡിൽ 110 യു ഗർഡറുകളുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
75 ഐ ഗർഡറുകളുടെയും 100 പിയർ ക്യാപ്പുകളുടെയും നിർമാണവും പൂർത്തിയായി. മെട്രോ തൂണുകളിൽ പിയർ ക്യാപ്പുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നുണ്ട്. എഴുപതോളം തൂണുകളുടെ നിർമാണം പൂർത്തിയായി.
20 തൂണുകളിൽ പിയർ ക്യാപ്പുകൾ സ്ഥാപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

