പുതുരുത്തി∙ സ്വകാര്യ പറമ്പിൽ തളച്ചിരുന്ന ആന ഇടഞ്ഞ് റോഡിലേക്ക് നീങ്ങിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. പുലികുന്നത്ത് മൂലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുറ്റിയിൽ തളച്ചിരുന്ന അടിതാവിള ശിവൻ എന്ന ആനയാണ് വൈകിട്ട് 7.30ന് ഇടഞ്ഞത്. നീരിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ആനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തളച്ചിരിക്കുകയായിരുന്നു.
തീറ്റ കൊടുക്കാൻ എത്തിയ പാപ്പാനെ അനുസരിക്കാതെ ചങ്ങല ബന്ധിച്ചിരുന്ന കുറ്റിയും പിഴുത് ആന മുണ്ടത്തിക്കോട് ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലൂടെ വേഗത്തിൽ നടന്ന് നീങ്ങുകയായിരുന്നു. 100 മീറ്റർ ദൂരം എത്തിയ ശേഷം ആന വഴിയിൽ കുറുകെ നിലയുറപ്പിച്ചിരിക്കയാണ്.
പാപ്പാനോട് അനുസരണക്കേടു കാട്ടിയതല്ലാതെ മറ്റ് നാശനഷ്ടങ്ങളൊന്നും ആന ഉണ്ടാക്കിയിട്ടില്ല. റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കയാണ്.
പാപ്പാന്മാരെ അടുപ്പിക്കാതെയും അനുസരിക്കാതെയും നിലയുറപ്പിച്ചതോടെ, നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനവും ഫലിച്ചില്ല.
തുടർന്ന് ആനയെ മയക്കുവെടി വച്ചാണ് നിയന്ത്രണത്തിലാക്കിയത്. ഡോ. പി.വി.ഗിരിദാസ്, ഡോ.സോണി എന്നിവർ മയക്കുവെടി വയ്ക്കാൻ നേതൃത്വം നൽകി.
ജന്തു നിവാരണ സൊസൈറ്റി ഇൻസ്പെക്ടർ ഇ.അനിലും സംഘത്തോടൊപ്പം സ്ഥലത്തെത്തിയിരുന്നു. വെടിയേറ്റ് മയങ്ങിയ ആനയെ റോഡിൽ നിന്നു മാറ്റാൻ രാത്രി വൈകിയും ശ്രമം തുടർന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

