റോഡിലെ ഗട്ടറുകൾ അടക്കുന്നതിനായി ഗ്രാവൽ കയറ്റി എത്തിയ ടിപ്പർ ലോറി വൻ ഗർത്തത്തിലേക്ക് മറിഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഈ അപൂർവ്വവും ഞെട്ടിപ്പിക്കുന്നതുമായ സംഭവം അരങ്ങേറിയത്.
നാസിക്കിലെ കോളനി റോഡിലെ കുഴികൾ നികത്താനായി മെറ്റലുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗംഗാപ്പൂർ റോഡിലൂടെ സഞ്ചരിക്കവെ പെട്ടെന്ന് റോഡിന്റെ ഒരു ഭാഗം താഴേക്ക് ഇടിയുകയായിരുന്നു.
റോഡ് തകർന്നതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുറകോട്ട് വലിയ ഗർത്തത്തിലേക്ക് വീഴുകയായിരുന്നു.
പിൻഭാഗം പൂർണ്ണമായും കുഴിയിലേക്ക് പതിച്ചതോടെ വാഹനം വലിയ രീതിയിൽ കാരിയേജ് തുറന്ന് ഗ്രാവൽ മുഴുവൻ കുഴിയിലേക്ക് തന്നെ കൊട്ടുകയും ചെയ്തു. ഇതിനു പിന്നാലെ ടിപ്പർ ലോറിയുടെ മുൻഭാഗം റോഡിൽ നിന്ന് പൂർണ്ണമായും ഉയർന്നു നിൽക്കുന്ന നിലയിലായി.
വാഹനത്തിന്റെ മുൻചക്രങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന അവസ്ഥയിലാണുണ്ടായത്. റോഡുകളുടെ ശോച്യാവസ്ഥയും നിർമ്മാണത്തിലെ ഗുരുതരമായ അപാകതകളും വിളിച്ചോതുന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ തോതിൽ പ്രചരിച്ചുകഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

