ചെറുതുരുത്തി ∙ കലാമണ്ഡലം കൂത്തമ്പലത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന വള്ളത്തോൾ ജയന്തി, കലാമണ്ഡലം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മണക്കുളം മുകുന്ദരാജ അനുസ്മരണം നടത്തി. രാവിലെ കൂത്തമ്പലത്തിനു മുൻപിലെ കൊടിമരത്തിൽ കലാമണ്ഡലം റജിസ്ട്രാർ ഡോ.
പി.രാജേഷ് കുമാർ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കലാമണ്ഡലം കെ.പി.അച്യുതന്റെ സോപാന സംഗീതം, കലാമണ്ഡലം ജിഷ്ണു പ്രതാപ് അവതരിപ്പിച്ച ചാക്യാർക്കൂത്ത്, കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം നിധിൻ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ തായമ്പകയും കലാമണ്ഡലം കലാകാരന്മാർ അവതരിപ്പിച്ച റിഥ് മണ്ഡല വാദ്യ സമന്വയവും കലാമണ്ഡലം ജ്യോതിയുടെ ഓട്ടൻ തുള്ളൽ എന്നിവ അരങ്ങേറി.
വൈകിട്ട് നടന്ന മണക്കുളം മുകുന്ദരാജ് അനുസ്മരണ പരിപാടിയിൽ ഡോ.
സദനം ഹരികുമാർ മുകുന്ദരാജ് അനുസ്മരണം നടത്തി. അക്കാദമിക് കോഓർഡിനേറ്റർ കലാമണ്ഡലം ഹരിനാരായണൻ, ഡോ.
കലാമണ്ഡലം കൃഷ്ണേന്ദു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ചെന്നൈ രാമകൃഷ്ണ മൂർത്തിയുടെ നേതൃത്വത്തിൽ കർണാടക സംഗീത കച്ചേരി അരങ്ങേറി.വാർഷിക ദിനമായ ഇന്ന് രാവിലെ 9.30ന് വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന.
തുടർന്ന് നിള ക്യാംപസിൽ 10ന് കവിയരങ്ങ് കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. കവികളായ റഫീഖ് അഹമ്മദ്, വി.എം.
ഗിരിജ, കെ. രാജഗോപാൽ, അൻവർ അലി, പി.
പി. രാമചന്ദ്രൻ, പി.
രാമൻ, ശ്രീകുമാർ കരിയാട് തുടങ്ങിയവർ പങ്കെടുക്കും.
2.30ന് കലാമണ്ഡലം രതീഷ് ഭാസും സംഘവും അവതരിപ്പിക്കുന്ന മിഴാവിൽ തായമ്പക.4ന് കൂത്തമ്പലത്തിൽ നടക്കുന്ന വാർഷിക സമ്മേളനം, വള്ളത്തോൾ അനുസ്മരണം എന്നിവയുടെ അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ.
ഖോബ്രഗഡേ ഉദ്ഘാടനം ചെയ്യും.വൈസ് ചാൻസലർ പ്രഫ.ബി.ആനന്ദകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഫ്രഫ. കെ.
എസ്. രവികുമാർ വള്ളത്തോൾ അനുസ്മരണം നടത്തും.
തുടർന്ന് കലാമണ്ഡലം പ്രശാന്തിയുടെ നങ്ങ്യാർക്കൂത്ത്, കലാമണ്ഡലം കലാകാരന്മാരുടെ നൃത്തം എന്നിവ നടക്കും. 8ന് ഉത്തരാസ്വയംവരം കഥകളിയോടെയാണ് ആഘോഷങ്ങൾക്ക് സമാപനമാകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

