പെരുമ്പാവൂർ ∙ വെങ്ങോല പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച വലിയകുളം കുടിവെള്ളപദ്ധതി 15 വർഷത്തിലേറെയായിട്ടും പ്രവർത്തനക്ഷമമായില്ല. 1987ൽ പശ്ചിമഘട്ട
വികസന പദ്ധതി പ്രകാരം വലിയകുളത്ത് ആരംഭിച്ചതാണ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. ഇതിന്റെ പ്രവർത്തനം നിലച്ചതിനാൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് 2009- 10 സാമ്പത്തിക വർഷത്തിൽ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതിയായി മാറ്റി.
2009-2010 വർഷത്തിൽ 10 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നിർമാണപദ്ധതി ആരംഭിച്ചു.
ഇതിനുപുറമെ 2010-11 വർഷത്തിൽ 3.50,00 രൂപ ചെലവഴിച്ചു. കഴിഞ്ഞ 15 വർഷത്തിനിടയിൽ അരക്കോടിയിലേറെ ചെലവഴിച്ചിട്ടും നിർമാണം പൂർത്തിയാക്കി കുടിവെള്ളം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഇതിനു വേണ്ടി നിർമിച്ച ടാങ്ക് കാട് കയറി നശിക്കുകയാണ്. കഴിഞ്ഞ 15 വർഷത്തിനിടയിൽ 3 തവണയായി ജലവിതരണത്തിനായി 3 പൈപ്പുകൾ സ്ഥാപിച്ചു.
കൂടാതെ ലക്ഷങ്ങൾ ചെലവഴിച്ച് 2 തവണ ചെളിയും പായലും നീക്കം ചെയ്തു.
എങ്കിലും പദ്ധതി യാഥാർഥ്യമായില്ല. മഴക്കാലത്ത് പോലും അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച കുടിവെള്ളപദ്ധതി നോക്കുകുത്തിയായി.
പദ്ധതിയിലെ അഴിമതി സംബന്ധിച്ച് 2010-11 ലെ ജില്ലാ പഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ടിൽ പദ്ധതിക്കു വേണ്ടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടും നടപ്പായില്ലെന്നു കുറ്റപ്പെടുത്തിയിട്ടുണ്ട്. വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി വെങ്ങോല 20-ാം നമ്പർ ബൂത്ത് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

