കറുകച്ചാൽ ∙ ഫണ്ടില്ല; സെൻട്രൽ ജംക്ഷനിലെ നവീകരണം നീളുന്നു. അടുത്ത സംസ്ഥാന ബജറ്റിൽ തുക അനുവദിച്ച് നവീകരണം നടത്താനാണ് പദ്ധതി.
ഡിസൈൻ ജോലി പൂർത്തിയാക്കിയ സെൻട്രൽ ജംക്ഷൻ നവീകരണ പദ്ധതിയുടെ തുടർ നടപടിയാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം തടസ്സപ്പെട്ടിരിക്കുന്നത്. പദ്ധതി പ്രദേശത്ത് സർവേ നടത്തി ഭൂമി ഏറ്റെടുക്കാൻ വലിയ രീതിയിൽ ഫണ്ട് വേണ്ടിവരും.
ജംക്ഷൻ ശാസ്ത്രീയമായി നവീകരിക്കാൻ കൂടുതൽ സ്ഥലം വേണം. ഇതിനു പുറമ്പോക്ക് സ്ഥലം കണ്ടെത്താൻ സർവേ നടത്തണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി റോഡ് വിഭാഗം റവന്യു വകുപ്പിനു കത്ത് നൽകിയിരുന്നു.
പ്രത്യേക റവന്യു സംഘം രൂപീകരിച്ച് സർവേ നടത്താൻ കഴിയൂവെന്നാണ് റവന്യു വകുപ്പ് മറുപടി നൽകിയിരുന്നു.
സർവേയ്ക്ക് സ്പെഷൽ ടീം വേണം
നവീകരണ പദ്ധതി അലൈൻമെന്റ് സർവേ നടത്താൻ സ്പെഷൽ ടീം രൂപീകരിക്കണമെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ടൗണിന്റെ ഹൃദയഭാഗത്തുള്ള സെൻട്രൽ ജംക്ഷൻ സർവേ ചെയ്യണമെങ്കിൽ കുറഞ്ഞത് ഒരു മാസം വേണ്ടിവരും.
ഇതിനായി സർവേയറും 2 സഹായികളും ചേർന്നുള്ള ടീം വേണം.
ഭൂമി ഏറ്റെടുക്കാൻ ഫണ്ട് വേണം
സർവേ നടത്തി ഭൂമി ഏറ്റെടുക്കുന്നതിന് വലിയ തുക വേണ്ടിവരും. ഇതിനുള്ള ഫണ്ട് പിഡബ്ല്യുഡി റോഡ് വിഭാഗത്തിനില്ല.
അടുത്ത ബജറ്റിൽ ഇതിനുള്ള തുക വകയിരുത്തണം. അതിനു ശേഷമേ തുടർനടപടികൾക്കു സാധ്യതയുള്ളൂ.
നവീകരണം 3 തവണ
പൊതുമരാമത്ത് റോഡ് വിഭാഗം സെൻട്രൽ ജംക്ഷനിൽ 3 തവണ നവീകരണം നടത്തിയെങ്കിലും എല്ലാം പാളിപ്പോയിരുന്നു.
മേഖലയിലെ ഡിവൈഡറുകൾ ഓരോ തവണയും വാഹനമിടിച്ചു തകരുകയായിരുന്നു. പിഡബ്ല്യുഡി റോഡ് വിഭാഗം ശാസ്ത്രീയമായി പഠനം നടത്തിയാണ് ഡിസൈൻ തയാറാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

