കടയ്ക്കൽ∙ സിപിഐയിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ ചേർന്നവർക്ക് സിപിഎം സ്വീകരണം നൽകി. കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന യോഗത്തിലായിരുന്നു സ്വീകരണം.
സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്.ജയമോഹൻ യോഗം ഉദ്ഘാടനം ചെയ്തു. സിപിഐയിൽ നിന്ന് എത്തിയ ജെ.സി.അനിൽ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി വു.സുബ്ബലാൽ, സംസ്ഥാന കമ്മിറ്റി അംഗം എസ്.രാജേന്ദ്രൻ, സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിയമ്മ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.വിക്രമൻ, എം.നസീർ, എം.എസ്.മുരളി, ടി.എസ്.പ്രഫുല്ലഘോഷ്, ലതിക വിദ്യാധരൻ, ടി.ആർ.തങ്കരാജ് എന്നിവർ പ്രസംഗിച്ചു.
സിപിഐ മുൻ കൗൺസിൽ അംഗം ജെ.സി.അനിൽ, സിപിഐ കടയ്ക്കൽ മുൻ മണ്ഡലം അസി.സെക്രട്ടറി പി.പ്രതാപൻ, അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന കണ്ണങ്കോട് സുധാകരൻ, കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ അംഗവും സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും ആയിരുന്ന ജി.എസ്.പ്രിജിലാൽ, പഞ്ചായത്ത് അംഗം വി.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, ഇ.വി.ജയപാലൻ, ആർ.രമേശ്, ഓമനക്കുട്ടൻ, വി.എൻ.അലക്സാണ്ടർ, ബി.ഗിരിജമ്മ, സി.ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സിപിഎമ്മിൽ ചേർന്നത്.
സിപിഎം പതാക എസ്.ജയമോഹൻ ജെ.സി.അനിലിന് കൈമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

